ഒരു ബില്ലിനായി പ്രതിസന്ധി: 200-ലധികം തവണ വോട്ട് ചെയ്തു; വിയർത്ത് കുഴഞ്ഞ് രാജ്യസഭാ ഉപാദ്ധ്യക്ഷൻ
ഡൽഹി: രാജ്യസഭയിൽ ഒരു ബില്ല് പാസാക്കാൻ 200 തവണ വോട്ട് ചെയ്യേണ്ടി വന്നു. സംഭവത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് സിംഗ് നേരിട്ടത് ഇതുവരെ ഇല്ലാത്ത പ്രതിസന്ധി ആയിരുന്നു.
രാജ്യസഭയുടെ ചരിത്രത്തിലെ തന്നെ അത്ഭുതമായ അനുഭവം ആയിരുന്നു ഇത്. ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറി ഭേദഗതി ബിൽ എന്നിവ പാസാക്കാൻ വേണ്ടി ആയിരുന്നു രാജ്യസഭയിൽ ഈ പ്രതിസന്ധി ഉണ്ടായത്. പ്രധാനമായും ചാർട്ടേഡ് അക്കൗണ്ടന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രമക്കേടുകൾ തടയുകയാണ് ഈ ബില്ലുകൾ കൊണ്ട് ലക്ഷ്യം ഇടുന്നത്.

ബില്ല് പാസാക്കുന്നതിൽ അഭിപ്രായം പറയുവാൻ ധനമന്ത്രി നിർമല സീതാരാമൻ പോലും 2 മണിക്കൂറും 20 മിനിറ്റും എടുത്തു. വോട്ടിംങ് പൂർത്തീകരിക്കാൻ അര മണിക്കൂർ വേണ്ടി വന്നു. 106 ക്ലോസുകളുടെയും ക്ലോസ് തിരിച്ചുള്ള ഭേദഗതികളുടെയും വോട്ടെടുപ്പ് പൂർത്തീകരിക്കാനാണ് ഈ അര മണിക്കൂർ വേണ്ടി വന്നത്.
സി.പി.എം അംഗമായ ജോൺ ബ്രിട്ടാസ് 163 ഭേദഗതികൾ നിർദ്ദേശിക്കുകയാണ് ചെയ്തത്. എന്നാൽ, സി.പി.ഐ അംഗം ബിനോയ് വിശ്വവും നിരവധി ഭേദഗതികൾ നിർദ്ദേശിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇരുവരും കൊണ്ടു വന്ന ഈ ഭേദഗതികൾ എല്ലാം വോട്ടിനിടമെന്ന് അംഗങ്ങൾ നിർബന്ധം പിടിച്ചിരുന്നു. അതേസമയം, എല്ലാ ഭേദഗതികളും സഭയുടെ വോട്ടിന് വിധേയമാക്കേണ്ടതുണ്ട്. അതിനാൽ തന്നെ ബിൽ പാസാക്കുന്നതിന് 200 തവണ വോട്ട് ചെയ്യേണ്ടി വന്നിരുന്നു.
ഭേദഗതികൾ വായിച്ച് ഉപാധ്യക്ഷൻ ഹരിവംശ് സിംഗ് ഏറെ പ്രതിസന്ധിയിൽ ആയി. രാജ്യസഭ ബില്ല് അംഗീകരിക്കുന്നുണ്ടോ എന്ന് ഉപാധ്യക്ഷൻ ഉറക്കെ ചോദിക്കും. ഇതിന് പിന്നാലെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും അഭിപ്രായം നോക്കി അദ്ധ്യക്ഷൻ ആദ്യം തീരുമാനം പറയുന്നതാണ് പതിവ്. അതേസമയം, അംഗങ്ങൾ തുടർന്നും എതിർക്കുന്ന സാഹചര്യം ആണ് എങ്കിൽ വീണ്ടും വോട്ട് ഇടും.
ഇത്തരത്തിൽ ഉപ വിഭാഗം ഓരോന്ന് വായിച്ചും 200 ലേറെ തവണ ശബ്‌ദ വോട്ടും ബട്ടൻ വോട്ടും നടത്തുകയായിരുന്നു. ഇതിന് പിന്നാലെ ഏറെ സമയം എടുക്കുകയും രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രതിസന്ധിയിൽ ആവുകയും ആയിരുന്നു. അതേസമയം, ഏറെ നാളുകൾക്ക് ശേഷം ആണ് ഇത്രയധികം ഭേദഗതികൾ ഉളള ഒരു ബിൽ വോട്ടിംഗിലൂടെ പാസാക്കിയത് എന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.












Click it and Unblock the Notifications