എയര്‍ കണ്ടീഷണില്‍ തണുത്തിരിക്കുമ്പോഴും പുതപ്പ് നിര്‍ബന്ധം; ഇന്ത്യക്കാരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി : എയര്‍ കണ്ടീഷണുകളുടെ ഉപയോഗത്തെ കുറിച്ചും കാലാവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മളില്‍ ചിലര്‍ 16, 18 ഡിഗ്രിയില്‍ എ സികള്‍ ഓണാക്കിക്കൊണ്ട് ഒരു പുതപ്പ് ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താപനില ഓരോ തവണ കുറയുമ്പോള്‍ പാഴാകുന്ന ഊര്‍ജം വര്‍ദ്ധിക്കുന്നു. പുതപ്പില്ലാതെ സുഖമായി കഴിയാനുള്ള താപനിലയില്‍ എയര്‍ കണ്ടീഷണറുകളെ നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .

നമ്മളില്‍ ചിലര്‍ക്ക് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ഇഷ്ടമാണ്, എന്നാല്‍ അവിടേക്ക് നമ്മള്‍ കാര്‍ ഓടിച്ചാണ് പോകാറുള്ളത്. എന്നാല്‍ എന്തുകൊണ്ട് ആ യാത്ര നടന്ന സൈക്കിളിലോ മാറ്റിക്കൂടായെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഗുജറാത്തിലെ കെവാഡിയയില്‍ നടന്ന 'മിഷന്‍ ലൈഫ്' ആഗോള ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഊര്‍ജ ഉപഭോഗം കുറയ്ക്കാന്‍ എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ചതിന് കാലാവസ്ഥ സ്‌നേഹികള്‍ക്ക് പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു. എല്‍ ഇ ഡി ബള്‍ബുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചു. ഇന്ത്യക്കാര്‍ 160 കോടിയിലധികം എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുമ്പോള്‍ അന്താരാഷ്ട്ര വിദഗ്ദര്‍ അത്ഭുതപ്പെടും. ഇത് പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കുറവ് വരുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ആഗോള പ്രവര്‍ത്തന പദ്ധതിയായ മിഷന്‍ ലൈഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും തുടക്കമിട്ടു. അടുത്ത മാസം ഈജിപ്തില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ .ാേഗത്തിന്റെ മുന്നോടിയായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രവര്‍ത്തന പദ്ധതി - കാലാവസ്ഥാ സൗഹൃദ സ്വഭാവമായി സ്വീകരിക്കാവുന്ന ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ ഒരു പട്ടികയും പ്രധാനമന്ത്രിയും യു എന്‍ സെക്രട്ടറി ജനറലും സംയുക്തമായി പുറത്തിറക്കി.
ഫ്രാന്‍സ് , അര്‍ജന്റീന , ജോര്‍ജിയ , എസ്‌തോണിയ എന്നീ രാജ്യങ്ങള്‍ ദൗത്യം ആരംഭിച്ച സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു .












Click it and Unblock the Notifications