കാശ്മീരില്‍ സ്‌കൂളില്‍ സ്‌ഫോടനം, ഒരു കുട്ടി മരിച്ചു
കാശ്മീര്‍ : കാശ്മീരില്‍ സ്‌കൂളില്‍ സ്‌ഫോടനം, ഒരു കുട്ടി മരിച്ചു. മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. ജന്‍ദര്‍ബാലിലെ സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ബി.എസ്.എഫ് ജവാന്‍മാരും തീവ്രവാദികളും തന്നിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.

രണ്ട് ബി.എസ്.എഫ് ജവാന്‍മാരെ വധിച്ച പാക് തീവ്രവാദിയെ ജീവനോടെ പിടികൂടി. കാസിം ഖാന്‍ എന്ന ഇരുപതുകാരനെ നാട്ടുകാര്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു.
യുവാവ് മൂന്ന് പേരെ ഒരു സ്‌കൂളില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള നീക്കത്തിലാണ് തീവ്രവാദിയെ പിടികൂടിയത് തീവ്രവാദിയെ പിടികൂടിയതിനു തൊട്ടു പിന്നലെയാണ് സ്‌കൂളില്‍ സ്‌ഫോടനം ഉണ്ടായത്.












Click it and Unblock the Notifications