കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് പിന്നാലെ യുപിയില്‍ 'ലോക്ക്ഡൗണും' പിറന്നു, ആണ്‍കുഞ്ഞിന്റെ പേരിന് പിന്നില്‍ കാരണങ്ങളേറെ

Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്നേക്ക് എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളായി മിക്കയാളുകളും വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ആരും ഒരിക്കലും ഒര്‍ക്കാതിക്കാന്‍ ശ്രമിക്കാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നു പോകുന്നത്.

baby

എന്നാല്‍ ഈ സമയത്ത് ഉത്തര്‍പ്രദേശില്‍ നിന്നും ഒരു കൗതുകകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍ ജനിച്ച ഒരു കുഞ്ഞിന് രക്ഷിതാക്കള്‍ നല്‍കിയ പേരാണ് കൗതുകമാകുന്നത്. മറ്റൊന്നുമല്ല, ലോക്ക് ഡൗണ്‍. ഈ കാലത്ത് പിറന്ന കുഞ്ഞായതുകൊണ്ടാണ് രക്ഷിതാക്കള്‍ ഈ പേര് തന്നെ കുഞ്ഞിനായി നല്‍കിയത്. ഖുംഖുദു എന്ന ഗ്രാമത്തില്‍ പിറന്ന ആണ്‍കുഞ്ഞിനാണ് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്നത്.

പേരിട്ടതിനെ കുറിച്ച് കുഞ്ഞിന്റെ പിതാവ് പറയുന്നത് ഇങ്ങനെ, ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന മഹാമാരിയായ കൊറോണയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലോക്ക് ഡൗണ്‍ ഇപ്പോള്‍ നടപ്പിലാക്കിയത് നമ്മുടെ ദേശത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കുഞ്ഞിന് ആ പേര് നല്‍കിയിരിക്കുന്നതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ഞങ്ങള്‍ ഇപ്പോള്‍ കുടുംബത്തേക്കാള്‍ പ്രധാന്യം രാജ്യത്തിനാണ് നല്‍കുന്നത്. അതുകൊണ്ട് എല്ലാ ബന്ധുക്കളും ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ കുഞ്ഞിനെ കാണാന്‍ വരരുതെന്നും ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ മാത്രമേ കുഞ്ഞിന്റെ ആചാരമപരമായ ചടങ്ങുകള്‍ നടത്തുകയുള്ളുവെന്ന് ബന്ധുക്കളും പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പിറന്ന പെണ്‍കുഞ്ഞിന് കൊറോണ എന്ന് പേരിട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലാണ് വിചിത്രമായ പേരിട്ടത്. കുഞ്ഞിന് കൊറോണ എന്ന് പേരിടാന്‍ അമ്മാവന്‍ ഒട്ടേറെ കാരണങ്ങളും പറയുന്നുണ്ട്. സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ജനനം. കുടുംബം മറ്റൊന്നും ആലോചിച്ചില്ല. കുഞ്ഞിന് കൊറോണയെന്ന് പേരിട്ടു. കൊറോണയെ ആളുകള്‍ ഭീതിയോടെയാണ് കാണുന്നതെങ്കിലും, കൊറോണ മൂലം ഒരുപാട് പേര്‍ മരിച്ചുവെങ്കിലും ചില നേട്ടങ്ങള്‍ സമൂഹത്തിലുണ്ടായി എന്ന് കുഞ്ഞിന്റെ അമ്മാവന്‍ നിതേഷ് ത്രിപാഠി പറയുന്നു.

സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തിയതും എല്ലാവരും ഒരുപോലെ ആണെന്ന് ബോധ്യപ്പെടുത്തി കൊടുത്തതും കൊറോണയാണെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ജനങ്ങള്‍ക്ക് ഐക്യത്തോടെ നിന്ന് എന്തിനെയും നേരിടാന്‍ പ്രചോദനം നല്‍കിയതും കൊറോണയാണ്. പൊതുസമൂഹത്തിന് ഒട്ടേറെ നല്ല ശീലങ്ങള്‍ കൊറോണ മൂലമുണ്ടായി എന്നും നിതേഷ് ത്രിപാഠി പറഞ്ഞു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന്റെ നാടാണ് ഗോരഖ്പൂര്‍.

English summary
A Boy Named Lockdown In UP After Corona Girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X