Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോയിൽ കയറുമ്പോൾ സൈക്കിളും ഒപ്പം, എന്നും ഇങ്ങനെ തന്നെ; പയ്യന്റെ ഉദ്ദേശമറിഞ്ഞപ്പോൾ കയ്യടി

മുംബൈയിലെ തിരക്കിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നമുക്ക് പോകാനുള്ള ദൂരം വളരെ കുറച്ച് മാത്രമേ ഉള്ളൂവെങ്കിലും അതിന്റെ ഇരട്ടിസമയം നമ്മൾ ഇരിക്കേണ്ടി വരും. കാരണം മുംബൈയിലെ ട്രാഫിക് അത്രയും വാഹനങ്ങൾ കൊണ്ട് നിറഞ്ഞതാണ്. പൊതു​ഗതാ​ഗതത്തെ മാത്രം ആശ്രയിച്ച് പോകാൻ സാധിക്കില്ല. കണക്റ്റിവിറ്റി നൽകാത്തതിനാൽ മിക്ക സമയത്തും യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ ഓട്ടോറിക്ഷകൾ ഉപയോഗിക്കുന്നു. എന്നാൽ ഇത് വളരെ പണം ചെലവുള്ള ഒരു കാര്യമാണ്. ഒരു ദിവസം ആണെങ്കിൽ വലിയ കുഴപ്പമില്ല, എന്നാൽ എന്നും ഓട്ടോയാക്കിയുള്ള പോക്ക് കീശ പെട്ടെന്ന് കാലിയാക്കും.

ഇനി നമുക്ക് ഒരു ആൺകുട്ടിയിലേക്ക് പോകാം.. മെട്രോയിലാണ് ഈ കുട്ടി പോകാറുള്ളത്. എന്നാൽ കുട്ടിയുടെ കൂടെ എപ്പോഴും ഒരു സൈക്കിളും ഉണ്ടാവും. മെട്രോയിൽ കയറുമ്പോൾ ഈ സൈക്കിൾ അവൻ കൂടെയെടുക്കും, മെട്രോയിൽ എവിടെയെങ്കിലും ചാരി വെയ്ക്കും. മുൻ ബ്യൂറോക്രാറ്റ് ആർ എ രാജീവ് പങ്കുവെച്ച ചിത്രത്തിൽ, സൈക്കിൾ തൊട്ടടുത്ത് പാർക്ക് ചെയ്തിത് മെട്രോയുടെ സീറ്റിൽ ഇരിക്കുന്ന ആൺകുട്ടിയെ കാണാം.

Boy

ട്യൂഷന് പോകാൻ വേണ്ടി എന്നും ഈ കുട്ടി മെട്രോയിലാണ് സഞ്ചരിക്കാറുള്ളത്, എന്നാൽ മെട്രോയിറങ്ങിയും പോകാനുണ്ട്. അതുകൊണ്ടുതന്നെ
എന്നും മറ്റ വാ​ഹനങ്ങളിൽ പോകാൻ പറ്റില്ല. അതിനാൽ സൈക്കിളും എടുക്കും, രാഷ്ട്രീയക്കാരനായ ഹർദീപ് സിംഗ് പുരിയും ആൺകുട്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പങ്കിട്ടതിന് ശേഷം, പോസ്റ്റ് 73,000-ലധികം കാഴ്‌ചകളും 1,500 കാഴ്‌ചകളും നേടി.

"യാത്ര ചെയ്യാനുള്ള മികച്ച മാർഗം മെട്രോയാണ്, അവൻ തന്റെ സൈക്കിൾ ഉപയോഗിച്ച് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി സമർത്ഥമായി കവർ ചെയ്യുന്നു, ചെറുപ്പത്തിൽ കുട്ടികൾ അശ്രദ്ധരും ഹെൽമെറ്റ് ധരിക്കരുത്, പക്ഷേ ഈ കുട്ടി ശരിയായ പാതയിലാണ്," ഒരു ഉപയോക്താവ് പറഞ്ഞു."സുസ്ഥിരമായ യാത്രാമാർഗത്തിലേക്കുള്ള ഈ വിപ്ലവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്! ഭാവി ഇവിടെയുണ്ട്!" ഒരു വ്യക്തി അഭിപ്രായപ്പെട്ടു. ഹെൽമറ്റ് ധരിച്ച് സൈക്കിളുമായി പോസ് ചെയ്യുന്ന സമാനമായ ചിത്രങ്ങൾ നിരവധി പേർ പങ്കുവെച്ചു.

എന്തായാലും ഈ ഐഡിയ പരീക്ഷിക്കാൻ ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ട്. ഇങ്ങനെ ആണെങ്കിലും ഒരു മാസം ആകുമ്പോഴേക്കു തന്നെ അത്യവശ്യം പണം സേവ് ചെയ്യാൻ പറ്റുമെന്നാണ് സോഷ്യൽമീഡിയയിലെ അഭിപ്രായം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+