• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊഴിലവസരങ്ങളെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പരാമര്‍ശമില്ല; ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ദില്ലി: ബിജെപിയുടെ പ്രകടന പത്രികയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. തൊഴിലവസരങ്ങളെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പ്രകടന പത്രികയില്‍ ഒന്നും പറയാതെയാണ് ബിജെപിയുടെ പ്രകടന പത്രിക. തൊഴിലില്ലായ്മയെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ബിജെപിക്ക് ആയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപിയുടെ സങ്കല്‍പ്പ പത്ര വെറും കളവാണെന്നും ഒരു രാജ്യം ഒരൊറ്റ നികുതി എന്നായിരുന്നു അവരുടെ നേരത്തെയുള്ള വാഗ്ദാനം പക്ഷേ 900 തവണയാണ് അത് മാറ്റിയതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

രാഹുലിന് 2 മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാം, പക്ഷേ പ്രശ്‌നമുണ്ട്, തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി!!

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നല്‍കിയ വാഗ്ദാനം എല്ലാവര്‍ക്കും നല്ല ഓര്‍മയുണ്ട്. ഓരോ പൗരനും 15 ലക്ഷം രൂപ, 2 കോടി ജനങ്ങള്‍ക്ക് തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയായിരുന്നു. ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ നിങ്ങളോട് (ബിജെപി ഗവണ്‍മെന്റ്) ഒരിക്കലും ക്ഷമിക്കുകയില്ല.

ബിജെപിയുടെ അഴിമതിക്കെതിരെയും കോണ്‍ഗ്രസ് ആഞ്ഞടിച്ചു. അഴിമതി നിര്‍മാര്‍ജനം ചെയ്യാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയെങ്കിലും അഞ്ചു വര്‍ഷത്തിനിടെ ലോക്പാലിനെ നിയമിക്കാന്‍ അവര്‍ക്കായിട്ടില്ല. 14.5 ലക്ഷം വിവരാവകാശ അപേക്ഷകള്‍ക്ക് ഇനിയും മറുപടി നല്‍കിയിട്ടില്ല. 2018 ല്‍ മാത്രം 40 ശതമാനം വിവരാവകാശ അപേക്ഷകളാണ് തള്ളിയത്. '2014 ല്‍ അവര്‍ 'ചൗക്കിദാര്‍' വാഗ്ദാനം നല്‍കി എന്നാല്‍ 5 വര്‍ഷത്തിനുള്ളില്‍ അവര്‍ നല്‍കിയത് കളളന്‍മാരെയാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

2014 ലെ 'ജുംല'യുടെ ഭാവി എന്താണെന്ന് രാജ്യത്തോട് പറയാതെ പുതിയ ഒരു കൂട്ടം 'ജുംല'കളാണ് ഇപ്പോള്‍ അവതരിപ്പിച്ചതെന്ന് ദില്ലി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ബിജെപിയുടെ പ്രകടന പത്രികയെ കുറിച്ച് ആരോപിച്ചു. നോട്ട് നിരോധനം എന്തിനാണ് നടപ്പാക്കിയത് എന്നതിനെ കുറിച്ച് സംസാരിക്കാന്‍ മോദിക്കും അമിത് ഷായ്ക്കും ഇതു വരെ ധൈര്യമുണ്ടായിട്ടില്ല. രണ്ടു കോടി ജോലി ആളുകള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം എന്തായി? കര്‍ഷകരുടെ കൃഷി നശിച്ചതിന് കാരണമെന്താണ്? കേജരിവാള്‍ ചോദിച്ചു.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും മാത്രമല്ല രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. 'ഈ തിരഞ്ഞെടുപ്പില്‍ കള്ളം പറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ വായില്‍ സൂപ്പര്‍ ഗ്ലൂ തേക്കണം. രാജ്യത്തിന്റെ നന്മയ്ക്കായി അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയത്തില്‍ നിന്നും തന്നെ തുടച്ചു നീക്കണമെന്ന് മമത ആവശ്യപ്പെട്ടു.

അതേ സമയം, സ്വാതന്ത്ര്യലബ്ദിയുടെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ പ്രകടന പത്രികയിലൂടെ ഉദ്ദേശിക്കന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയില്‍ പറയുന്നു. 'ഇന്ത്യയുടെ സമയം വന്നിരിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു പുതിയ ഇന്ത്യയുടെ ഉദയം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. 21-ാം നൂറ്റാണ്ടിലെ ആഗോള അജണ്ട രൂപീകരിക്കുന്നതില്‍ നാം പ്രധാന പങ്കു വഹിക്കും. അതിനായി 2022 ആകുമ്പോഴേക്കും 75 ഗോളുകള്‍ നേടാന്‍ നമുക്ക് കഴിയണം, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
A 'bunch of lies', BJP should have released 'maafinaama': Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X