Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരലിലെ തൊലി കൂട്ടുകാരന്റെ വിരലില്‍ പിടിപ്പിച്ചു ജയിക്കാന്‍ നോക്കി; യുവാവിന് എട്ടിന്റെ പണികിട്ടി

വിരലിലെ തൊലി കൂട്ടുകാരന്റെ വിരലില്‍ പിടിപ്പിച്ചു; റെയില്‍വേയെ'പറ്റിക്കാന്‍' നോക്കി എട്ടിന്റെപണി വാങ്ങി യുവാവ്

വഡോദര: പരീക്ഷയിൽ‌ ജയിക്കാൻ വേണ്ടി അല്ലറചില്ലറ തട്ടിപ്പ് നടത്തുന്ന വിരുതന്മാരെക്കുറിച്ച് നമ്മൾ കേട്ടുകാണും കൈവെള്ളയിലും വിരലിലും ഒക്കെ എഴുതിവെച്ചും തുണ്ടുപേപ്പറിൽ എഴുതിവെച്ചും ഷർട്ടിലിൽ എഴുതിയുമൊക്കെ കോപ്പിയടിച്ച സംഭവങ്ങൾ കേട്ടുകാണും. ഇതൊക്കെ ചെറിയ ചെറിയ തട്ടിപ്പുകളാണ്.

എന്നാൽ റെയിൽവേ റിക്രൂട്ട് മെന്റ് പരീക്ഷയിൽ ഉദ്യോ​ഗാർത്ഥി നടത്തിയ ഈ തട്ടിപ്പ് കേട്ടാൽ ശരിക്കും നമ്മൾ ഞെട്ടിപ്പോകും. കയ്യിൽ എഴുതിയോ തുണ്ട് പേപ്പർ വെച്ചോ അല്ല ഇവടെ തട്ടിപ്പ് നടത്തിയിത്. വളരെ വലിയ പദ്ധതിയാണ് ഉദ്യോ​ഗാർത്ഥി നടത്തിയതെങ്കിലും അത് പൊളിഞ്ഞുപോയി.

1

വഡോദരയിൽ ആണ് സംഭവം നടക്കുന്നത്. റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷ വിജയിക്കാനായിരുന്നു ഉദ്യോഗാർഥിയുടെ സാഹസം. എന്നാൽ പദ്ധതി അടപടലം തകരുകയും പോലീസ് പിടികൂടുകയും ചെയ്തു. രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മനീഷ് കുമാർ ശംബുനാഥ് (26), ബിഹാർ സ്വദേശികളായ രാജ്യഗുരു ഗുപ്ത (22) എന്നിവരെ ലക്ഷ്മിപുര പോലീസ് അറസ്റ്റ് ചെയ്തു.

2

ഇവരെ പ്രാദേശിക കോടതി ബുധനാഴ്ച മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ബയോമെട്രിക് പരിശോധനയിൽ കടന്നുകൂടാൻ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലിൽ വച്ചുപിടിപ്പിക്കുകയാണ് ഉദ്യോഗാർഥിയായ മനീഷ് കുമാർ ചെയ്തത്.

3

രാജ്യഗുരു ഗുപ്തയെ വെച്ച് പരീക്ഷ എഴുതി പരീക്ഷ വിജയിക്കുക എന്നതായിരുന്നു മനീഷിന്റെ പദ്ധതി. എന്നാൽ ഇവർ വിചാരിച്ചത് പോലെ കാര്യങ്ങൾ നടത്തില്ല. ബയോമെട്രിക് പരിശോധനയിൽ രാജ്യഗുരുവിന്റെ വിരലടയാളം ശരിയാകാത്തതുമൂലം ഗേറ്റിൽ വെച്ച് ഇൻവിജിലേറ്റർ തടയുകയും സംശയം തോന്നിയ സാഹചര്യത്തിൽ വിരൽ പരിശോധിച്ചപ്പോഴാണ് വെച്ച് പിടിപ്പിച്ച തൊലി അടർന്നുവീണത്. ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേർപെടുത്തിയത്. ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടത്തിയ റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താൻ ഇവർ ശ്രമിച്ചത്.

4

റെയില്‍വേ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ കമ്പനിയാണ് ഓഗസ്റ്റ് 22ന് ലക്ഷ്മിപുര ഏരിയയിലെ 'ഡി' ഗ്രൂപ്പ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തിയത്. 60ലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കാൻ എത്തിയത്. ആള്‍മാറാട്ടം തടയുന്നതിനായി പരീക്ഷയ്ക്ക് എത്തുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും പെരുവിരലിന്റെ അടയാളം നല്‍കേണ്ടതുണ്ടായിരുന്നു. ഇത് മറികടക്കാൻ ആണ് യുവാക്കൾ സഹാസം ചെയ്തത്. ഇരുവരും ഏതാണ്ട് 25 വയസ് പ്രായമുള്ളവരാണെന്നും പ്ലസ്ടു പരീക്ഷ പാസായിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എസ് എം വരോതാരിയ പറഞ്ഞു.

പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+