രസകരമായ തിരഞ്ഞെടുപ്പ് വിശേഷം ഗുജറാത്തില്‍ നിന്നും; രാഷ്ട്രീയ പോരാട്ടത്തിനായി രണ്ടര അടി മീശക്കാരനും
അഹമ്മദാബാദ്: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ നിന്ന് 20 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. സബര്‍കന്ത മണ്ഡലത്തില്‍ മത്സരിക്കുന്ന രണ്ട് പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. 20 സ്ഥാനാര്‍ത്ഥികളില്‍ 10 പേര് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുമ്പോള്‍ 10 പേര് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. അതിലൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നായിബ് സുബേദാര്‍ മഗന്‍ഭായ് ലക്കാഭായി സോളങ്കി.
തിരഞ്ഞെടുപ്പിലെ പോരാട്ടത്തേക്കാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രാധാന്യമേറിയ വാര്‍ത്ത സോളങ്കിയുടെ മീശയാണ്. രണ്ടര അടിയാണ് സോളങ്കിയുടെ മീശയുടെ നീളം. എപ്പോഴൊക്കെയാണോ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് ആ സമയമൊക്കെ അദ്ദേഹം തന്റെ മീശ അഭിമാനത്തോടെ എടുത്ത് കാട്ടുന്നു. ഇത് കാണുമ്പോള്‍ വോട്ടര്‍മാര്‍ പറയും മീശയാണെങ്കില്‍ അത് മഗന്ലാലിന്റെത് പോലെ വേണമെന്ന്.

ഗുജറാത്തിലെ സബര്‍കന്ത സീറ്റില്‍ നിന്ന് സ്വതന്ത്രമായി മത്സരിച്ച മഗന്‍ഭായ് ലഖബായ് സോളങ്കി ഒരു വിരമിച്ച പട്ടാളക്കാരനാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും ശ്രീലങ്കയില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച സേവനത്തിന് കരസേനയില്‍ നിന്നും ആറ് മെഡലുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് എന്നിവയ്ക്കായി അദ്ദേഹം സബര്‍കന്തയില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. മീശ കാരണം, മഗന്ഭായി സോളങ്കി ഈ പ്രദേശത്തെ ഒരു സ്റ്റാര്‍ ക്യാംപനറായി മാറിയിട്ടുണ്ട്.
നിരവധി പേരാണ് അദ്ദേഹത്തിന്റെ മീശ കാണാനായി ഇവിടെ കൂടിയിട്ടുള്ളത്. ഗുജറാത്തിലെ ഹിമാത്നഗര്‍ സ്വദേശിയാണ് മഗന്‍ഭായ്. മീശയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'സൈന്യത്തിന്റെ അഭിമാനമാണ് മീശ, ആര്‍മിയിലേക്ക് റിക്രൂട്ട് ചെയതതിന് ശേഷമാണ് ഞാന്‍ മീശ വളര്‍ത്താന്‍ തുടങ്ങിയത്. ഇന്ന് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് രണ്ടര അടിയായി മാറി. തന്റെ മീശയെ ഒരുക്കാന്‍ ഒരു മണിക്കൂറാണ് അദ്ദേഹം ചെലവഴിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications