കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസകരമായ തിരഞ്ഞെടുപ്പ് വിശേഷം ഗുജറാത്തില്‍ നിന്നും; രാഷ്ട്രീയ പോരാട്ടത്തിനായി രണ്ടര അടി മീശക്കാരനും

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ നിന്ന് 20 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. സബര്‍കന്ത മണ്ഡലത്തില്‍ മത്സരിക്കുന്ന രണ്ട് പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. 20 സ്ഥാനാര്‍ത്ഥികളില്‍ 10 പേര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുമ്പോള്‍ 10 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. അതിലൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നായിബ് സുബേദാര്‍ മഗന്‍ഭായ് ലക്കാഭായി സോളങ്കി.

തിരഞ്ഞെടുപ്പിലെ പോരാട്ടത്തേക്കാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രാധാന്യമേറിയ വാര്‍ത്ത സോളങ്കിയുടെ മീശയാണ്. രണ്ടര അടിയാണ് സോളങ്കിയുടെ മീശയുടെ നീളം. എപ്പോഴൊക്കെയാണോ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് ആ സമയമൊക്കെ അദ്ദേഹം തന്റെ മീശ അഭിമാനത്തോടെ എടുത്ത് കാട്ടുന്നു. ഇത് കാണുമ്പോള്‍ വോട്ടര്‍മാര്‍ പറയും മീശയാണെങ്കില്‍ അത് മഗന്‍ലാലിന്റെത് പോലെ വേണമെന്ന്.

moustache

യുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടുംയുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടും

ഗുജറാത്തിലെ സബര്‍കന്ത സീറ്റില്‍ നിന്ന് സ്വതന്ത്രമായി മത്സരിച്ച മഗന്‍ഭായ് ലഖബായ് സോളങ്കി ഒരു വിരമിച്ച പട്ടാളക്കാരനാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും ശ്രീലങ്കയില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച സേവനത്തിന് കരസേനയില്‍ നിന്നും ആറ് മെഡലുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് എന്നിവയ്ക്കായി അദ്ദേഹം സബര്‍കന്തയില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. മീശ കാരണം, മഗന്‍ഭായി സോളങ്കി ഈ പ്രദേശത്തെ ഒരു സ്റ്റാര്‍ ക്യാംപനറായി മാറിയിട്ടുണ്ട്.

നിരവധി പേരാണ് അദ്ദേഹത്തിന്റെ മീശ കാണാനായി ഇവിടെ കൂടിയിട്ടുള്ളത്. ഗുജറാത്തിലെ ഹിമാത്‌നഗര്‍ സ്വദേശിയാണ് മഗന്‍ഭായ്. മീശയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'സൈന്യത്തിന്റെ അഭിമാനമാണ് മീശ, ആര്‍മിയിലേക്ക് റിക്രൂട്ട് ചെയതതിന് ശേഷമാണ് ഞാന്‍ മീശ വളര്‍ത്താന്‍ തുടങ്ങിയത്. ഇന്ന് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് രണ്ടര അടിയായി മാറി. തന്റെ മീശയെ ഒരുക്കാന്‍ ഒരു മണിക്കൂറാണ് അദ്ദേഹം ചെലവഴിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
independent candidate of Sabarkantha in Gujarat has a 2.5ft long moustache
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X