Get Updates
Get notified of breaking news, exclusive insights, and must-see stories!

15കാരന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടു; വീട്ടുകാര്‍ ആ ആവശ്യം നിരസിച്ചതോടെ ആത്മഹത്യ, ഞെട്ടല്‍

ഇതില്‍ പ്രകോപിതനായ കുട്ടി വീട്ടില്‍ തന്റെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

game

വീഡിയോ ഗെയിമുകള്‍ക്കും മറ്റ് ഗെയിമുകള്‍ക്ക് അടിമകളായിപ്പോകുന്ന യുവാക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്ത കാലത്തായി നിരന്തരം നമ്മള്‍ കെട്ടുവരുന്നുണ്ട്. ഇന്നത്തെ കാലത്ത് ഗെയിമിംഗ് ഡിസോര്‍ഡര്‍ യുവാക്കളില്‍ മാത്രമല്ല, കുട്ടികളിലും വലിയ രീതിയില്‍ കണ്ടുവരുന്നു. കുട്ടികള്‍ ഗെയിം കളിക്കുന്നത് കൊണ്ട് വലിയ തെറ്റൊന്നുമില്ല. എന്നാല്‍ അമിതമായാല്‍ കുട്ടികളുടെ മാനസിക നില തന്നെ തകരാറിലാക്കും. ഇപ്പോഴിതാ ഗെയിമിന് അടിമപ്പെട്ട ഒരു കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

കേടായ മൊബൈല്‍ ഫോണ്‍

കേടായ മൊബൈല്‍ ഫോണ്‍

15 വയസുള്ള ഗ്രേറ്റര്‍ നോയിഡ സ്വദേശിയാണ് സ്മാര്‍ട്ട് ഫോണ്‍ ഗെയമിന് അടിമപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ കുട്ടിയുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കി നല്‍കിയിരുന്നില്ല. ഇതില്‍ മനംനൊന്താണ് 15കാരന്‍ ജീവനൊടുക്കിയത്.

 ആസക്തിയുടെ പേരില്‍ വീട്ടുകാര്‍

ആസക്തിയുടെ പേരില്‍ വീട്ടുകാര്‍

മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍ കളിക്കാനുള്ള ആസക്തിയുടെ പേരില്‍ വീട്ടുകാര്‍ അവനെ പലപ്പോഴും ശകാരിച്ചിരുന്നു. പഠിക്കാനൊന്നും കുട്ടിക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. എപ്പോഴും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കാനായിരുന്നു കുട്ടി താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. കുട്ടിയുടെ ഈ അവസ്ഥ കണ്ട് രക്ഷിതാക്കള്‍ എപ്പോഴും ആശങ്കാകുലനായിരുന്നു.

സീലിംഗ് ഫാനില്‍

സീലിംഗ് ഫാനില്‍

അങ്ങനെ ഇരിക്കുമ്പോഴാണ് മൊബൈല്‍ ഫോണിന് തകരാര്‍ സംഭവിച്ചത്. ഈ ഫോണ്‍ ശരിയാക്കാന്‍ കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ കുട്ടി വീട്ടില്‍ തന്റെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടുതല്‍ അന്വേഷണം

കൂടുതല്‍ അന്വേഷണം

15 വയസുകാരന്‍ മൊബൈല്‍ ഗെയിമിങ്ങിനോട് അടിമയായിരുന്നുവെന്ന് ഗ്രേറ്റര്‍ നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സാദ് മിയാന്‍ ഖാന്‍ പറഞ്ഞു. കേടായഫോണ്‍ ശരിയാക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തും.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി

കുട്ടിയുടെ പിതാവ് ഒരു തോട്ടക്കാരനായി ജോലി ചെയ്യുന്നു, പോലീസ് പറയുന്നതനുസരിച്ച്, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. അതേസമയം, ഇതാദ്യമായല്ല, ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പബജ് ഗെയിവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളാണ് പുറത്തുവന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+