ആസിഡ് ആക്രമണ ഭീഷണി; പെണ്‍കുട്ടി പോലീസ് സംരക്ഷണം തേടി
ദില്ലി: ആസിഡ് ആക്രമണ ഭീഷണി നേരിടുന്നെന്ന പരാതിയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ദില്ലിയിലാണ് സംഭവം. അയല്‍ക്കാരനെതിരെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് യുവാവ് പെണ്‍കുട്ടിയോട് ആസിഡ് ഭീഷണി മുഴക്കിയത്. തൊട്ടുപിന്നാലെ മാതാപിതാക്കളുമായി പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയും ചെയ്തു.

പോലീസില്‍ പരാതി നല്‍കിയതോടെ യുവാവ് മുങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബം സമാന രീതിയില്‍ നേരത്തെ യുവാവിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും ജാമ്യം കിട്ടി പുറത്തു വന്ന യുവാവ് പെണ്‍കുട്ടിയെ വീണ്ടും ശല്യം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications