ലൈംഗിക തൊഴിലാളികള്‍ക്ക് മാത്രമായി ഒരു ക്ലിനിക്ക്; ദില്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ദില്ലി: നമ്മുടെ സമൂഹത്തില്‍ എന്നും വേര്‍തിരിവ് നേരിടുന്ന ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍. പല സാഹചര്യങ്ങളിലും ഇവരെ മാറ്റിനിര്‍ത്തപ്പെടാറുണ്ട്. അതുകൊണ്ട് ഒരു പൗരന് ലഭിക്കേണ്ട പല അവകാശങ്ങളും ഇവര്‍ക്ക് ലഭിക്കാറില്ല. അങ്ങനെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ചികിത്സ. ലൈംഗിക തൊഴലാളികളോടുള്ള വിവേചനത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം, ഇവരില്‍ ലൈംഗിക രോഗങ്ങള്‍ കണ്ടേക്കുമെന്ന ആശങ്കയാണ്. എന്നാല്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നത് കൊണ്ട് ഇവരില്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല.

പല സന്ദര്‍ഭങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ വരെ ഇവരെ മാറ്റിനിര്‍ത്താറുണ്ട്. അതുകൊണ്ട് ഈ വിഭാഗത്തിന് മാത്രമാണ് ഒരു ആരോഗ്യ സംവിധാനം വേണമെന്ന ആവശ്യം പലപ്പോഴായും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അക്കാര്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ദില്ലിയലെ റെഡ് ലൈറ്റ് ഏരിയയായ ജി ബി റോഡില്‍ ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ആദ്യമായി ആരോഗ്യ ക്ലിനിക്ക് തുറന്നിരിക്കുകയാണ്.

ഇവര്‍ക്ക് ആവശ്യമായ പതിവ് പരിശോധനകള്‍ക്കും ചികിത്സയ്ക്കുമുള്ള സൗകര്യം ഇവിടെയുണ്ട്. ഞായറാഴ്ചയാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തനരഹിതമായ സ്‌കൂളിന്റെ ഒരു ഭാഗത്താണ് ചില സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ക്ലിനിക്ക് ആരംഭിച്ചത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇവിടെയില്ലെന്ന് ലൈംഗിക തൊഴിലാളിയായ ശാലിനി എന്‍ ഡി ടി വിയോട് പറഞ്ഞു.

ഞങ്ങള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് മനസ്സിലാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങുന്നു, ഈ ക്ലിനിക്കി അത് മാറ്റാന്‍ സഹായിക്കും, ഇത് ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലെംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി എന്‍ ജി ഒ സേവാ ഭാരതി ഉത്കര്‍ഷ് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് ഈ ക്ലിനിക്ക് ആരംഭിച്ചത്. ഈ ക്ലിനിക്കില്‍ ഏഴ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

സമൂഹത്തിലെ ഒറ്റപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളെ പരിപാലിക്കുന്നതിന് വേണ്ടിയാണ് ഈ ക്ലിനിക്ക് ആരംഭിച്ചതെന്ന് സേവാഭാരതി ഡല്‍ഹി മേഖല ജനറല്‍ സെക്രട്ടറി സുശീല്‍ ഗുപ്ത പറഞ്ഞു. ലൈംഗികത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവരുടെ അന്തസ്സും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മേഖലയില്‍ ഇത്തരമൊരു ക്ലിനിക്ക് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ധാരാളം ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്ന മേഖലയാണ് ജി ബി റോഡ്. ഏകദേശം ആയിരത്തോളം ലൈംഗ്ിക തൊഴ്ിലാളികള്‍ ഇവിടെ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന വേര്‍തിരിവിന് ഇതൊരു പരിഹാരമാകും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ക്ലിനിക്ക് ആരംഭിക്കുന്നത്.












Click it and Unblock the Notifications