Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം പ്രണയം പറഞ്ഞു, പിന്നെ ആന്റി എന്ന്; വിദ്യാർത്ഥിയെ ചെരുപ്പെടുത്തടിച്ച് സ്ത്രീ

പ്രണയം പറയുമ്പോൾ ഇത്ര പ്രശ്നം ആകുമെന്ന് യുവാവ് കരുതിക്കാണില്ല

love

പ്രണയത്തെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. ജാതി, മതം, പ്രായം, നിറം, ദേശം ഒന്നും പ്രണയത്തിന് തടസ്സമാകില്ല. മനോഹരമായ എത്രയോ പ്രണയ കഥ നമ്മള്‍ കേട്ടുകാണും.. എന്നാല്‍ ഇനി പറയാന്‍ പോകുന്ന പ്രണയ കഥയില്‍ ഒരു ട്വിസ്റ്റ് ഉണ്ട്...

പ്രണയം നല്ലതൊക്കെ തന്നെയാണ് പക്ഷേ നമ്മൾ പ്രണയിക്കുന്ന ആൾ നമ്മളെ പ്രണയിക്കുന്നുണ്ടോ എന്ന കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇല്ലെങ്കില്‍ ഈ യുവാവിന് കിട്ടിയത് പോലെ തല്ല് വാങ്ങിക്കേണ്ട അവസ്ഥ വരും. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ഇരട്ടി പ്രായം ഉള്ള സ്ത്രീയോട് പ്രണയം ...

ഇരട്ടി പ്രായം ഉള്ള സ്ത്രീയോട് പ്രണയം ...

കോളേജ് വിദ്യാര്‍ത്ഥിയായ യുവാവിന് തന്നെക്കാള്‍ ഇരട്ടി പ്രായം ഉള്ള സ്ത്രീയോട് പ്രണയം തോന്നി. ഇവന്‍ അത് അവരോട് പറയുകയും ചെയ്തു. ഇതോടെ സംഭവം ആകെ മാറി. പ്രണയം പറയുമ്പോൾ ഇത്ര പ്രശ്നം ആകുമെന്ന് യുവാവ് കരുതിക്കാണില്ല. "അവൻ വൃത്തികെട്ട രീതിയിൽ സംസാരിക്കുന്നു, അത് ആവർത്തിക്കാൻ പോലും എനിക്ക് ലജ്ജ തോന്നുന്നു. അവന്റെ വയസ്സെത്രയാണ്, എന്റേ വയസോ! അവന് എന്റെ പ്രായല്ല; എന്റെ കുട്ടിക്ക് അവന്റെ പ്രായം ആണ് സ്ത്രീ ദേഷ്യപ്പെടുന്നത് കാണാം...

നാണമില്ലേ..

നാണമില്ലേ..

നിനക്ക് നാണമില്ല.. ഇപ്പോൾ അമ്മാവാ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ... ഈ ആളുകളുടെ മുമ്പിൽ പോലും പറയാൻ കഴിയാത്ത വൃത്തികെട്ട കാര്യങ്ങൾ എന്നോട് പറയുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? അവർ അവനോട് ചോദിക്കുന്നു.

അടി ചെരുപ്പ് കൊണ്ട്..

അടി ചെരുപ്പ് കൊണ്ട്..

സ്ത്രീ ദേഷ്യംകൊണ്ട് ആകെ വല്ലാത്ത അവസ്ഥയിലെത്തി. ഇതോടെ യുവാവ് ഇവരെ ആന്റി എന്നുവിളിച്ചു. ഇതോടെ സ്ത്രീ കൂടുതൽ രോഷത്തിലായി..ഇപ്പോൾ ആന്റിയായോ എന്നു ചോദിക്കുകയും തല്ലുകയും ചെയ്തു. ഇവര്‌ ചെരുപ്പെടുത്ത് യുവാവിനെ അടിച്ചു.ഈ വീഡിയോ 47,000-ലധികം വ്യൂസ് ആണ് നേടിയത്.

പ്രണയം...

പ്രണയം...

അതേസമയം, നേരത്തെ മറ്റൊരു പ്രണയ കഥ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. 22 വർഷം തന്റെ പ്രണയം വിവാഹത്തിലെത്താൻ കാത്തിരുന്ന യുവതിയെക്കുറിച്ചായിരുന്നു. 22 കൊല്ലം ആണ് തന്റെ പ്രണയത്തിന് വേണ്ടി ഈ യുവതി കാത്തിരുന്നത്. താൻ പ്രണയിച്ച ആൾ ഇതര സമുദായത്തിൽപ്പെട്ട ആളായതുകൊണ്ടായിരുന്നു ഈ യുവതിയുടെ കല്യാണത്തിന് മാതാപിതാക്കൾ സമ്മതിക്കാതിരുന്നു. പക്ഷേ ആ യുവതിക്ക് തന്റെ പ്രണയം അങ്ങനെ വിട്ടുകളയാൻ പറ്റുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ പലരും ചെയ്യുന്നത് പോലെ പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് അവൾ തയ്യാറായില്ല. രക്ഷിതാക്കളുടെ സമ്മതം കിട്ടുന്നവരെ അവൾ അങ്ങനെ കാത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+