കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കര്‍ബര്‍ഗ് പറഞ്ഞത് സത്യമായി; മെറ്റാവേഴ്‌സില്‍ വിവാഹ സല്‍ക്കാരം ഒരുങ്ങുന്നു, ഇന്ത്യയില്‍ ആദ്യം

Google Oneindia Malayalam News

ചെന്നൈ: 1992ല്‍ നീല്‍ സ്റ്റീഫെന്‍സണ്‍ എഴുതിയ സ്‌നോ ക്രാഷ് എന്ന സയന്‍സ് ഫിക്ഷന്‍ നോവലിലാണ് മെറ്റാവേഴ്‌സ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. യതാര്‍ത്ഥ ലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെര്‍ച്വല്‍ ലോകത്ത് സ്വന്തമായ അവതാറുകളായി മനുഷ്യര്‍ ഇടപഴകുന്ന ഇടമായാണ് ഇതില്‍ മെറ്റാവേഴ്‌സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് എന്ന കമ്പനിയുടെ പേര് മെറ്റ എന്നാക്കി കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ ബര്‍ഗ് പറഞ്ഞത് സോഷ്യല്‍ മീഡിയയുടെ ഭാവി മെറ്റാവേഴ്‌സിലാണെന്ന് പറഞ്ഞിരുന്നു.

1

ഈ വാക്കുകള്‍ സത്യമാകുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ദമ്പതികള്‍ തങ്ങളുടെ വിവാഹ സല്‍ക്കാരം മെറ്റാവേഴ്‌സില്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി ആദ്യ ഞായറാഴ്ച തമിഴ്നാട്ടിലെ ശിവലിംഗപുരം ഗ്രാമത്തില്‍ നടക്കും. എന്നാല്‍ അവരുടെ വിവാഹ സര്‍ക്കാര പരിപാടികള്‍ ഡിജിറ്റലായി സംഘടിപ്പിക്കും.

2

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം, ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഹോഗ്വാര്‍ട്ട്‌സ് തീം റിസപ്ഷനുള്ള ഒരു വെര്‍ച്വല്‍ വേദിയിലേക്ക് പ്രവേശിക്കാന്‍ ദമ്പതികള്‍ ഒരുങ്ങുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മെറ്റാവേര്‍സ് വിവാഹ സല്‍ക്കാരം നടത്തുക എന്ന ആശയം എനിക്കാണ് തോന്നിയതെന്ന് വരന്‍ ദിനേശ് പറഞ്ഞു. എന്റെ പ്രതിശ്രുതവധുവിനും ഈ ആശയം ഇഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയില്‍ പ്രോജക്ട് അസോസിയേറ്റ് ആണ് ദിനേശ്.

3

ഡിജിറ്റല്‍ അവതാരങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് 'ജീവിക്കാനും' മറ്റുള്ളവരുമായി സംവദിക്കാനും കഴിയുന്ന ഒരു വെര്‍ച്വല്‍ റിയാലിറ്റി ലോകമാണ് മെറ്റാവേഴ്‌സ്. ഓഗ്മെന്റഡ് റിയാലിറ്റി, ബ്ലോക്ക്ചെയിന്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യയുടെ ഒന്നിലധികം ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ രീതി. തന്റെ വരാനിരിക്കുന്ന വിവാഹ സല്‍ക്കാരം എങ്ങനെയായിരിക്കുമെന്ന് കാണിക്കാന്‍ ദിനേശ് ട്വിറ്ററില്‍ ഒരു ചെറിയ വീഡിയോ പങ്കിട്ടു, ഇത് 'ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേര്‍സ് വിവാഹം ആണെന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്.

4

വിവാഹ സല്‍ക്കാരം മെറ്റാവേഴ്‌സില്‍ സംഘടിപ്പിക്കുന്നതിലുള്ള ആകാംക്ഷയിലാണ് താനെന്ന് പ്രതിശ്രുത വധു പറഞ്ഞു. ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടുമുട്ടിയതും മെറ്റായില്‍ ഞങ്ങളുടെ വിവാഹ സല്‍ക്കാരം നടത്തുന്നതിലും വലിയ സന്തോഷമുണ്ട്, വധൂവരന്മാര്‍ക്ക് പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച അവതാറുകള്‍ ഉണ്ടായിരിക്കും, അതിഥികള്‍ക്ക് അവതാര്‍ തിരഞ്ഞെടുത്ത് റിസപ്ഷനിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കും.

Recommended Video

cmsvideo
ദിലീപിനെ പൂട്ടാനുറച്ച് പ്രോസിക്യൂഷന്‍, 3 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി

 അവസരം ചോദിച്ചതിന് സംവിധായകൻ തുടയിൽ പിടിച്ചെന്ന് വെളിപ്പെടുത്തി..പക്ഷേ.. ഹേമ കമ്മീഷനെതിരെ നടൻ അവസരം ചോദിച്ചതിന് സംവിധായകൻ തുടയിൽ പിടിച്ചെന്ന് വെളിപ്പെടുത്തി..പക്ഷേ.. ഹേമ കമ്മീഷനെതിരെ നടൻ

English summary
A couple from Tamil Nadu Host Wedding Reception In Metaverse, Here's What Metaverse Is
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X