Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: വിമാനം പറത്തും മുമ്പ് അച്ഛന്റെ കാലില്‍ തൊട്ട്, കെട്ടിപ്പിടിച്ച് പൈലറ്റായ മകള്‍; വൈറല്‍ വീഡിയോ

മക്കള്‍ ഉയരത്തില്‍ എത്തിക്കാണുക എന്നത് ഏതൊരു മാതാപിതാക്കളുടേയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും. അവരുടെ ജീവിതത്തിലെ ഭൂരിഭാഗവും തങ്ങളുടെ മക്കള്‍ക്ക് വേണ്ടിയായിരിക്കും ചെലവഴിക്കുന്നത്.

ഇനി പറയാന്‍ പോകുന്നത് ആകാശത്ത് വെച്ച് നടന്ന വളരെ ഹൃദയസ്പര്‍ശിയായ ഒരു സംഭവമാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

1

മക്കള്‍ എത്ര ഉയരത്തില്‍ എത്തണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ മക്കള്‍ക്കും തങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കണം എന്നുണ്ടാവും. ഇവിടെ ഒരു മകള്‍ ആണ് താരമായിരിക്കുന്നത്. വിമാനം പറത്താന്‍ പോകും മുമ്പ് വിമാനത്തില്‍ ഉണ്ടായിരുന്നു അച്ഛന്റെ അനുഗ്രഹം വാങ്ങിക്കുന്ന മകളുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. മകള്‍ വന്ന് അനുഗ്രഹം വാങ്ങുമ്പോള്‍ അച്ഛന്റെ മുഖത്ത് നിറഞ്ഞ സന്തോഷം കാണാം..

2

എയർബസ് 320-ൽ നിന്നുള്ള ക്യാപ്റ്റൻ ക്രുതാദ്‌ന്യ ഹെയ്‌ലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. "പൈലറ്റ് ആയ മകൾ അവളുടെ അച്ഛനെ വിമാനത്തിൽ പറക്കുന്നു.. അദ്ദേഹത്തിന്റെ ​ സന്തോഷക്കണ്ണുനീർ.. ഞങ്ങൾ പുറപ്പെടുന്നതിന് മുമ്പുള്ള അനുഗ്രഹങ്ങൾ, മാതാപിതാക്കളുടെ അനുഗ്രഹമില്ലാതെ ഞാൻ ഒരിക്കലും എന്റെ വീട്ടിൽ നിന്ന് പുറത്തുപോകില്ല.

4

ചിലപ്പോൾ പുലർച്ചെയായിരിക്കും പറക്കുക..പുലർച്ചെ 3-4 മണിക്ക് വീട്ടിൽ നിന്ന് പോകേണ്ടിവരും. അതിരാവിലെ, എന്റെ മാതാപിതാക്കൾ ഗാഢനിദ്രയിലായിരിക്കും പക്ഷേ, അവരുടെ കാലിൽ തൊടാതെ വീട്ടിൽ നിന്ന് പോകുന്നത് അപൂർണ്ണമാണ്..., " എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

4

വിമാനം പറക്കുന്നതിന് മുമ്പ് അച്ഛന്റെ കാലില്‍ തൊട്ട് മകള്‍ അനുഗ്രഹം വാങ്ങിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അച്ഛനെ മകള്‍ കെട്ടിപ്പിടിക്കുന്നുമുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം ട്വീറ്റിന് 5.6 ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അച്ഛനും മകളും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടുകയും പൈലറ്റിനോട് തങ്ങളുടെ സ്നേഹം വ്യക്തമാക്കുന്നുമുണ്ട്. പലരും വികാരഭരിതരായി..

5

നേരത്തെ ഇതുപോലെ തന്റെ അമ്മയുടെ ആ​ഗ്രഹം നടത്തിക്കൊടുത്ത പൈലറ്റ് ആയ മകന്റെ ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. താൻ പഠിക്കുന്ന സമയത്ത് തന്നെ തന്നെ പൈലറ്റ് ആയിക്കാണാനായിരുന്നു അമ്മയ്ക്ക് ആ​ഗ്രഹം എന്നും, അത് തന്നോട് പറഞ്ഞിരുന്നെന്നും പഠിച്ച് വലുതായ ശേഷം താൻ പറത്തുന്ന വിമാനത്തിൽ മക്കയിൽ പോകണമെന്ന് അമ്മ പറ‍ഞ്ഞിരുന്നെന്നും പൈലറ്റ് മകൻ പറഞ്ഞു. താൻ പറത്തുന്ന വിമാനത്തിൽ ഇപ്പോൾ തന്റെ അമ്മയും മക്കയിലേക്ക് പറക്കുകയാണ് എന്ന് വെളിപ്പെടുത്തി ഇദ്ദേഹം പോസ്റ്റിടുകയായിരുന്നു..

9

''അവൾ തന്റെ പിതാവിനെ എങ്ങനെ ബഹുമാനിക്കുന്നു എന്നത് കാണുമ്പോൾ ഇഷ്ടം തോന്നുന്നുവെന്നാണ്.' ഒരാളുടെ കമന്റ്...' നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വന്നു, നിങ്ങളെപ്പോലുള്ള സ്ത്രീകൾ ഞങ്ങൾക്ക് അഭിമാനവും ഓരോ ദിവസവും ഞങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടു, '"എന്തുകൊണ്ടാണ് ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് കണ്ണുനീർ തടയാൻ കഴിയുന്നില്ല," മറ്റൊരാൾ പറഞ്ഞു..

വൈറൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+