വിവാഹത്തലേന്ന് വധു ഓടിപ്പോയി; കണ്ടെത്തിയത് സ്കൂളിൽ നിന്ന്; കാരണം കേട്ട വീട്ടുകാരും പോലീസും അമ്പരന്നു
വിവാഹം മുടങ്ങിപ്പോയ സംഭവങ്ങളെക്കുറിച്ച് നമ്മൾ ഒരുപാട് കേട്ടുകാണും. വിവാഹത്തിന്റെ തലേദിവസും വിവാഹദിവസത്തിൽ തന്നേയും പല കാരണങ്ങളാൽ വിവാഹം മുടങ്ങിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തർക്കത്തിന്റെ പേരിലും വധു ഒളിച്ചോടിപ്പോയതിന്റെ പേരിലും വരന് വിദ്യാഭ്യാസം ഇല്ലാത്ത കാരണം കൊണ്ടുമൊക്കെ പല വിവാഹങ്ങളും മുടങ്ങിയിട്ടുണ്ട്.
എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾ ആകെ അമ്പരന്നുപോകും. സംഭവം എന്താണെന്ന് വിശദമായി വായിക്കാം. വിവാഹത്തലേന്ന് വധു ഓടിപ്പോയതിന് പിന്നാലെ ജൂൺ മൂന്നിന് നടക്കേണ്ടിയിരുന്ന ഒരു വിവാഹം മുടങ്ങി. മിർസാപൂരിലെ യുവാവുമായിട്ടായിരുന്നു ജൗൻപൂരില യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.

എന്നാൽ വിവാഹത്തിന്റെ തലേദിവസം ആരുംകാണാതെ യുവതി ഓടിപ്പോവുകയായിരുന്നു. കാമുകന്റെ കൂടെ പോയതായിരിക്കും എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. വധുവിന കാണാനില്ലെന്ന് മനസ്സിലായതോടെ വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. വൈകുന്നേരം ആയിട്ടും യുവതിയെ കാണാത്തതിനെ തുടർന്ന് യുവതിയുടെ പിതാവ് പരാതി നൽകുകയായിരുന്നു.
നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കുടംബത്തിലെ മറ്റൊരു യുവതിയെ വരന് വിവാഹം കഴിച്ച് കൊടുക്കാൻ വധുവിന്റെ വീട്ടുകാർ തീരുമാനിച്ചു. ഇക്കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. വരന്റെ വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. അതേസമയം കാണാതായ പെൺകുട്ടിയെ ഗ്രാമത്തിൽ നിന്ന് തന്നെ പോലീസ് കണ്ടെത്തി. ഗ്രാമത്തിലെ ഒരു സ്‌കൂളിൽ ഒളിച്ചിരിക്കുകയായിരുന്നു യുവതി.
യുവതി ഓടിപ്പോകാനുള്ള കാരണം കേട്ട് എല്ലാവരും ഞെട്ടിപ്പോയി. യുപിഎസ് സി പരീക്ഷ എഴുതാൻ വേണ്ടി കല്യാണത്തിൽ നിന്ന് രക്ഷപ്പെടാനായാണ് താൻ ഓടിപ്പോയതെന്ന് യുവതി പറഞ്ഞു. തനിക്ക് ഐഎഎസ് ആവണമെന്ന് തന്റെ അമ്മയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
മറ്റാരും പറഞ്ഞതുകൊണ്ടല്ല താൻ ഓടിപ്പോയതെന്നും താൻ തന്നെ തീരുമാനിച്ചതായിരുന്നു വീട്ടിൽ നിന്ന് ഓടിപ്പോകാനെന്നും യുവതി പറഞ്ഞു. അതേസമയം, എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ യുവതിയുടെ അച്ഛൻ നൽകിയിരിക്കുന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications