കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകളിൽ മതം തിരിച്ചും ക്ലാസുകൾ; എ ഡിവിഷനിൽ ഹിന്ദുക്കൾ, ബി ഡിവിഷനിൽ മുസ്ലീങ്ങൾ, സ്കൂളിലും വർഗീയത!

Google Oneindia Malayalam News

ദില്ലി: സ്കൂളുകളിലും ഹിന്ദു മുസ്ലീം ചേരി തിരിവ്. ഹിന്ദു വിദ്യാർത്ഥികളെയും മുസ്ലീം വിദ്യാർത്ഥികളെയും വ്യത്യസ്ത ക്ലാസുകളിൽ ഇരുത്തി പഠിപ്പിക്കുന്നതായി പരാതി. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വസീറാബാദിലെ നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബോയ്‌സ് സ്‌കൂളിലെ (എംസിഡി സ്‌ക്കൂള്‍)വിദ്യാര്‍ത്ഥികളെയാണ് മതഭേദപ്രകാരം തരംതിരിച്ച് ക്ലാസുകളിലാക്കിയതായി പരാതി ഉയരുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തു വിട്ടരിക്കുന്നത്. പുതിയ പ്രിൻസിപ്പൽ സ്കൂളിൽ ചുമതല ഏറ്റെടുത്തതു മുതലാണ് ഈ പരിഷ്ക്കാരം എന്നാണ് റിപ്പോർട്ടിലുള്ളത്.

<strong>വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?</strong>വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?

എംസിഡി സ്‌ക്കൂളിനെ ഒരു വിഭാഗം അധ്യാപകരാണ് സംഭവം പുറത്തുവിട്ടത്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ഹാജർ റിപ്പോർട്ട് ചെയ്യുന്നതും ജാതി തിരിച്ചുതന്നെ. എന്നാൽ ആരോപണങ്ങളെ തള്ളി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ചില കുട്ടികൾ സസ്യഭുക്കുകൾ...

ചില കുട്ടികൾ സസ്യഭുക്കുകൾ...


ചില കുട്ടികൾ സസ്യഭുക്കുകളാണ്. മറ്റുചിലർ മാംസഭുക്കുകളും. എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും താത്പര്യം സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്'', സ്കൂൾ ചുമതലയുള്ള സി ബി സിങ് സെഹ്‌രാവാത് പ്രതികരിച്ചു. അതേസമയം സെഹ്‌രാവാത് ചുമതലയേറ്റെടുത്ത ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് കുട്ടികളെ ഇത്തരത്തിൽ വേർതിരിച്ചിരുത്താൻ തുടങ്ങിയതെന്ന് അവിടുത്തെ ജീവനക്കാർ പറയുന്നു. പ്രതിഷേധം അറിയിച്ച ചില അധ്യാപകരോട് സെഹ്‌രാവാത് കയർത്ത് സംസാരിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

ഒന്നും മനപ്പൂർവ്വമല്ല

ഒന്നും മനപ്പൂർവ്വമല്ല

എ ഡിവിഷനിൽ 26 ഹിന്ദു കുട്ടികളാണ് പഠിക്കുന്നത്. ബി ഡിവിഷനിൽ 36 മുസ്ലീം കുട്ടികൾ പഠിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എക്‌സ്പ്രസ് പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ പ്രിൻസിപ്പൽ തള്ളിക്കളഞ്ഞു. ഇത് മനപൂർവ്വമല്ലെന്നാണ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന സി ബി സിങ് ശെഹറാവദിന്റെ വാദം. മെച്ചപ്പെട്ട വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിന്റെയും ഭാഗമായി മറ്റു സ്‌കൂളുകളിലെ പോലെ വിവിധ ഡിവിഷനുകളിലേക്ക് കുട്ടികളെ കൂട്ടികലർത്തി ഇരുത്തുന്ന നടപടി മാത്രമാണ് സ്വീകരിച്ചതെന്നും അധികൃതർ പറയുന്നു.

അധ്യാപകരുടെ പ്രതിഷേധം

അധ്യാപകരുടെ പ്രതിഷേധം

മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണ് ഇത്തരം മാറ്റങ്ങൾ നടത്തിയതെന്നും ശെഹറാവദ് പറഞ്ഞു. ചില കുട്ടികൾ സസ്യാഹാരികളാണ്. മറ്റു ചിലർ നോൺ വെജിറ്റേറിയനും. അങ്ങനെവരുമ്പോൾ കുട്ടികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഏറെയാണ്. കുട്ടികളുടെയും അധ്യാപകരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം അധ്യാപകർ പ്രതിഷേധം നടത്തി.

സ്വന്തം ജോലി നോക്കിയാൽ മതി...

സ്വന്തം ജോലി നോക്കിയാൽ മതി...

ചില അധ്യാപകർ ഇക്കാര്യം ചൂണ്ടി കാട്ടിയപ്പോൾ സ്വന്തം ജോലി നോക്കിയാൽ മതിയെന്ന തിട്ടൂരമിറക്കുകയായിരുന്നു. എംഡിസി സോണൽ ഓഫീസിൽ പരാതി ഉന്നയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജുലൈ രണ്ടിനാണ് പഴയ പ്രിൻസിപ്പാളിനെ മാറ്റിയത്. പുതിയ പ്രിൻസിപ്പൽ വരുന്നത് വരെയാണ് ഷെരാവത്തിന് ചുമതല നൽകിയത്. മറ്റ് അധ്യാപകരെ അറിയിക്കാതെയാണ് മാനേജ്മെന്റ് ഈ തീരുമാനം എടുത്തതെന്നും ആരോപണം ഉയരുന്നുണ്ട്.

English summary
A Delhi School Is Running Separate Classes For Hindu and Muslim Students: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X