കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ മിസൈല്‍ ഇങ്ങ് കൊച്ചിവരെയെത്തും,ഗതികെട്ട പാകിസ്താന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിച്ചേക്കും

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ നിവൃത്തികെട്ട അവസ്ഥയിലാണ് ഇപ്പോള്‍. സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിട്ട് നില്‍ക്കുന്നു, ഇറാന്‍ പാകിസ്താനെ വിമര്‍ശിക്കുന്നു, അമേരിക്ക പോലും എതിരായിരിക്കുന്നു...

പാകിസ്താന്‍ സത്യത്തില്‍ നിരാശരും പ്രകോപിതരും ആണ്. ഈ സാഹചര്യത്തില്‍ അവര്‍ എന്തൊക്കെ ചെയ്യുമെന്ന് ഒരു ഉറപ്പും പറയാന്‍ പറ്റില്ല. തങ്ങളുടെ അണ്വായുധങ്ങള്‍ കാഴ്ചവസ്തുക്കളല്ല എന്ന ഭീഷണി അത്ര ലളിതമായി തള്ളിക്കളയാനും കഴിയില്ല.

രാജ്യത്തെ സുപ്രധാന നഗരങ്ങളില്‍ പാകിസ്താന്‍ ആക്രമണം നടത്തിയേക്കും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്നത്. ഇങ്ങ് തെക്കേ അറ്റത്താണെങ്കിലും കേരളവും തീരെ സുരക്ഷിതമല്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഒറ്റപ്പെടുത്തിയത് പാകിസ്താന് കൊണ്ടു

ഒറ്റപ്പെടുത്തിയത് പാകിസ്താന് കൊണ്ടു

ലോകരാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം ഇപ്പോള്‍ പാകിസ്താനുണ്ട്. സാര്‍ക് ഉച്ചകോടി വിഷയം കൂടി ആയപ്പോള്‍ അത് പൂര്‍ത്തിയാവുകയും ചെയ്തു.

നിരാശരായ പാകിസ്താന്‍ എന്തും ചെയ്യും

നിരാശരായ പാകിസ്താന്‍ എന്തും ചെയ്യും

നിരാശയുടെ പടുകുഴിയിലായ പാകിസ്താന്‍ എന്ത് വേണമെങ്കില്‍ ചെയ്യാവുന്ന അവസ്ഥയിലാണ് ഉള്ളത്. അത് യുദ്ധമാകുമോ അതോ വീണ്ടുമൊരു ഭീകരാക്രമണമാകുമോ എന്നാണ് സംശയിക്കേണ്ടത്.

രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്

രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്

പാകിസ്താന്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. അത് എത്തരത്തിലുള്ള ആക്രമണമാകും എന്നത് സംബന്ധിച്ച് ഒരു ഉറപ്പും ഇല്ല.

കൊച്ചിവരെ എത്തും പാകിസ്താന്റെ മിസൈല്‍

കൊച്ചിവരെ എത്തും പാകിസ്താന്റെ മിസൈല്‍

ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചിയില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകള്‍ പാകിസ്താന്റെ കൈവശം ഉണ്ട്. പാകിസ്താന്‍ മിസൈല്‍ വിക്ഷേപിച്ചാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഇന്ത്യയുടെ കൈവശവും ഉണ്ട്.

അതിര്‍ത്തിയില്‍ അല്ല ലക്ഷ്യം

അതിര്‍ത്തിയില്‍ അല്ല ലക്ഷ്യം

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സര്‍വ്വസജ്ജമാണ്. അതുകൊണ്ട് തന്നെ, പാകിസ്താന്‍ അതിര്‍ത്തിയില്‍ എന്തെങ്കിലും പ്രകോപനം സൃഷ്ടിക്കാനിടയില്ല. ആള്‍ത്തിരക്കുള്ള നഗരങ്ങള്‍ ലക്ഷ്യമിട്ടേക്കും എന്നാണ് ഐബി വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

വീണ്ടും ഭീകരരെ ഇറക്കും?

വീണ്ടും ഭീകരരെ ഇറക്കും?

നേരിട്ട് ഒരു സൈനികാക്രമണം നടത്താതെ ഭീകരരെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ മുതിര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള സാധ്യതകള്‍ ഏറെയാണ്.

കത്തി ആക്രമണം നടത്താന്‍ ഭീകരര്‍

കത്തി ആക്രമണം നടത്താന്‍ ഭീകരര്‍

തിരക്കേറിയ നഗരങ്ങളില്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഐസിസിന്റേയും ജെയ്‌ഷെ മുഹമ്മദിന്റേയും ചില കേന്ദ്രങ്ങള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട നഗരങ്ങളിലെ പോലീസ് സേനക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

ഇനിയൊരു ആക്രമണം ഉണ്ടായാല്‍

ഇനിയൊരു ആക്രമണം ഉണ്ടായാല്‍

ഇനി പാകിസ്താന്‍ പിന്തുണയോടെ ഒരു ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ നോക്കി നിന്നു എന്ന് വരില്ല. അത് യുദ്ധത്തിന് തുടക്കം കുറിക്കും എന്ന് പാകിസ്താന് ഉറപ്പാണ്. യുദ്ധം അവരായിട്ട് തുടങ്ങാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പാകിസ്താന്‍ എടുക്കും എന്ന് ഉറപ്പാണ്.

അണ്വായുധം ഉപയോഗിക്കാന്‍

അണ്വായുധം ഉപയോഗിക്കാന്‍

യുദ്ധം ഉണ്ടായാല്‍ തങ്ങള്‍ അണ്വായുധം ഉപയോഗിക്കും എന്ന ശക്തമായ ഭീഷണി തന്നെയാണ് പാകിസ്താന്‍ ഉയര്‍ത്തുന്നത്. അത്തരം ഒരു സാഹചര്യം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ എവരും ഭയക്കുന്നത്.

English summary
intelligence bureau officials have warned. While there is already heightened alert along the border areas, officials warn that Pakistan may try and engineer a strike in a major city as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X