Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിനടിയിൽ നിന്ന് തൊഴിലാളിക്ക് ബ്രിട്ടീഷ് കാലത്തെ നിധി കിട്ടി.. എന്നാൽ പണികിട്ടിയത് മറ്റൊരാൾക്ക്!!!

നിധി കിട്ടിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. അതെ കൂലിപ്പാണിക്കാരനായ ഒരു മനുഷ്യന് വീടിനടിയിൽ കുഴിച്ചിട്ട നിധി കിട്ടി. ഒരു വീട് പണിക്കിടെയാണ് നാണയങ്ങൾ ലഭിക്കുന്നത്. സംഭവം നടന്നത് മധ്യപ്രദേശിലാണ്. 1887 ലെ 240 വെള്ളിനാണയങ്ങളാണ് കണ്ടെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. വീട്ടിൽ നിന്ന് നിധി കിട്ടിയതോടെ ഇവരുടെ സമാധാനം തന്നെ പോയ അവസ്ഥയിലെത്തി. രാത്രി ഉറങ്ങാതെ ചെലവഴിച്ചു.

ബ്രിട്ടീഷ് കാലഘട്ടത്തിലെ നിധിശേഖരത്തിൽ പെട്ട, 136 വർഷം പഴക്കമുള്ള ശേഷിപ്പുകളാണ് കണ്ടെത്തിയത്. എന്നാൽ ഇതിന് വലിയ വിവരുമെന്ന് ഇദ്ദേഹത്തിന് തോന്നി. തുടർന്ന് അടുത്തദിവസം രാവിലെ തന്നെ സംഭവം പോലീസിനെ അറിയിച്ചു.

Gold New311

ഇത്രയേറെ വിലമതിക്കുന്ന നിധി ലഭിച്ചിട്ടും അത് സ്വന്തമാക്കാൻ ആ നിർമാണ തൊഴിലാളി ശ്രമിച്ചില്ല, അത് സർക്കാറിന് കൈമാറേണ്ടതാണെന്ന് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. തൊഴിലാളി ചെയ്തത് നല്ല കാര്യമാണെങ്കിൽ ഇദ്ദേഹം ഇങ്ങനെ ചെയ്തത് കൊണ്ട് വൻ നഷ്ടം സംഭവിച്ചത് മറ്റൊരാൾക്കായിരുന്നു. ഇനി സംഭവത്തെക്കുറിച്ച് വിശദമായി അറിയാം.

കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിക്കുകയും സൈറ്റ് പരിശോധിക്കുകയും ചെയ്യും,"

എന്നാൽ തൊഴിലാളിക്കതെിരെ സ്ഥലത്തിന്റ ഉടമ രം​ഗത്തുവന്നു. സത്യസന്ധത ഉണ്ടായിരുന്നിട്ടും, വെള്ളി നാണയങ്ങൾ തൊഴിലാളിയുടെ വീട്ടിലേക്ക് കൊണ്ടുപോയത് എന്തിനാണെന്നും നിർമ്മാണ സ്ഥലത്ത് കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഭൂവുടമ മീനാക്ഷി ഉപാധ്യായ ചോദിച്ചു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് , സോഷ്യൽ മീഡിയയിലൂടെയാണ് നിധി കണ്ടെത്തിയതിനെ കുറിച്ച് അറിഞ്ഞതെന്ന് അവർ അവകാശപ്പെട്ടു.

നിലവിൽ നിധി കിട്ടിയ സ്ഥലത്തെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലവും കണ്ടെടുത്ത നാണയങ്ങളും വിശദമായി പരിശോധിക്കാൻ പുരാവസ്തു വകുപ്പിനെയും ധാതു വകുപ്പിനെയും വിളിച്ചുവരുത്തിയിട്ടുണ്ട്. നാണയങ്ങൾ കണ്ടെടുത്ത പഴയ വീടിന് അടുത്തായി ഒരു ക്ഷേത്രം ഉണ്ട്. കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ ഇവിടെ ഉണ്ടാവും എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്.

പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും ഒക്കെ സർക്കാരിന്റെ അധികാരത്തിൽ വരുന്നതാണ്. നിയമം അനുസരിച്ച്, ഏതെങ്കിലും വ്യക്തി ഒരു പുരാതന വസ്തുക്കളോ പുരാവസ്തു വസ്‌തുവോ കണ്ടെത്തിയാൽ അത് 24 മണിക്കൂറിനുള്ളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിനോ അംഗീകൃത ഉദ്യോഗസ്ഥനോ റിപ്പോർട്ട് ചെയ്യണം, അതിൽ പരാജയപ്പെട്ടാൽ തടവോ പിഴയോ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+