രോഗിക്ക് സർപ്രൈസ് നൽകാൻ ഡോക്ടർ ഒരു പണിയൊപ്പിച്ചു, എന്നാൽ ശരിക്കും സർപ്രൈസ് ആയത് ഡോക്ടറും; സംഭവമിങ്ങനെ
മനസ്സിൽ നന്മയുള്ള മനുഷ്യന്മാർ ഇപ്പോഴും നമ്മുടെ ചുറ്റും ഉണ്ടെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന് ചില അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ചുറ്റിലും ഉള്ള മനുഷ്യരേയും പരിഗണിക്കുന്ന ചില മനുഷ്യർ ഇപ്പോഴും ഉണ്ട്. അങ്ങനെ വളരെ സ്‌നേഹമുള്ള ഒരു ഡോക്ടറെ കുറിച്ചാണ് പറയാൻ പോകുന്നത്. തന്റെ ചികിത്സയിലുള്ള രോഗിയെ ഒന്ന് സർപ്രൈസ് ആക്കാൻ നോക്കിയതായിരുന്നു ഈ ഡോക്ടർ. എന്നാൽ ഒടുക്കം സർപ്രൈസ് ആയതോ ഡോക്ടർ തന്നെ.
പല അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെയാണ് ആര്യൻഷ് ഡോക്ടറെ കാണാൻ ചെന്നത്. തന്റെ പ്രശ്‌നങ്ങൾ പറയുകയും ഡോക്ടർ മരുന്നെഴുതുകയും ചെയ്തു. എന്നാൽ ഡോക്ടർ മറ്റൊരു കാര്യം കൂടി ചെയ്തു. അവന് വേണ്ടുന്ന പഴങ്ങൾ സപ്ലിമെന്ററികളും ഓർഡർ ചെയ്തു. ഇതോടെയാണ് കഥ ഇങ്ങനെ ആയത്. എന്താണ് സംഭവം എന്താണെന്ന് വിശദമായി അറിയാം.

തന്റെ പേഷ്യന്റിന് ഒരു സന്തോഷമായിക്കോട്ടെ എന്നുവെച്ചാണ് സർപ്രൈസ് കൊടുക്കാൻ ഡോക്ടർ തീരുമാനിച്ചത്. രോഗിക്ക് ആവശ്യമായതൊക്കെ ഓൺലൈനിൽ ഓർഡർ ചെയ്തു. പക്ഷേ ചെറിയൊരു കാര്യം ചെയ്യാൻ മറന്നു. എന്താണ് ആ സംഭവം എന്നറിയുന്നതിന് മുമ്പ് ആര്യാൻഷിന്റെ പോസ്റ്റ് വായിക്കാം. എന്നിരുന്നാലും, നിർഭാഗ്യവശാൽ, ഡെലിവറി വിലാസം മാറ്റാൻ ഡോക്ടർ മറന്നുവെന്നും അവളുടെ വീട്ടിൽ മാത്രമാണ് നല്ലത് വന്നതെന്നും ആര്യൻഷ് പറഞ്ഞു.
" ട്വിറ്ററിൽ നിന്നുള്ള ഈ പെൺകുട്ടി ഒരു ഡോക്ടറാണ്. എനിക്ക് സുഖമില്ലാതിരുന്നതിനാൽ ഞാൻ അവളോട് സംസാരിച്ചു. അവൾ എനിക്ക് മരുന്നുകൾ എഴുതി, എന്നെ അത്ഭുതപ്പെടുത്താൻ അവൾ കുറച്ച് പഴങ്ങളും ആരോഗ്യത്തിന് വേണ്ടിയുള്ള മറ്റ് ഉൽപ്പന്നങ്ങളും ഓർഡർ ചെയ്തു. എന്നാൽ, അവൾ വിലാസം മാറ്റാൻ മറന്നു, ഓർഡർ ചെയ്തതൊക്കെ ഡെലിവർ ആയി. പക്ഷേ. അവളുടെ സ്വന്തം വിലാസത്തിലേക്കായിരുന്നു, 'നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്?', എന്നായിരുന്നു ഡെലിവെറിക്ക് എത്തിയ ആളോട് അവൾ ചോദിച്ചത്, യുവാവ് എഴുതി
ശനിയാഴ്ച വൈകുന്നേരം ആണ് യുവാവ് പോസ്റ്റിട്ടത്, അതിനുശേഷം ഈ പോസ്റ്റിന് 315,000-ലധികം വ്യൂസും 1,800-ലധികം ലൈക്കുകളും ലഭിച്ചു. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. തന്റെ രോഗിക്ക് വേണ്ടി ഇങ്ങനൊരു പ്രവൃത്തി ചെയ്യാൻ കാണിച്ച മനസ്സിനെ എല്ലാവരും അഭിനന്ദിക്കുകയാണ്. ഡോക്ടർക്ക് ചെറിയ അബദ്ധം പറ്റി, എങ്കിലും അവരുടെ ആ മനസ്സിന് അഭിനന്ദനങ്ങൾ നേരട്ടേ എന്നാണ് ഒരാൾ എഴുതിയത്. അങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications