കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും 'പൊളിറ്റിക്കല്‍ ഷോക്ക്'; 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിടും?

Google Oneindia Malayalam News

മുംബൈ: ദേശിയ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേറിയത്. എന്‍സിപിയിലെ രണ്ടാമന്‍ അജിത് പവാറിനേയും ചില എംഎല്‍എമാരെയും മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ മറ്റൊരു ദിവസം ഇരുട്ടി വെളുക്കും മുന്‍പ് അജിത് പവാറിനേയും എംഎല്‍എമാരേയും തിരികെ കൊണ്ടുവരാന്‍ എന്‍സിപിക്ക് കഴിഞ്ഞു. ഭൂരിപക്ഷം ഇല്ലെന്നായതോടെ ബിജെപിക്ക് നാണം കെട്ട് അധികാരത്തിന്‍റെ പടികള്‍ ഇറങ്ങേണ്ടി വന്നു. ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലുമേറി.

ഇപ്പോള്‍ ഇതാ മറ്റൊരു പൊളിറ്റിക്കല്‍ ഷോക്കിനാണ് മഹാരാഷ്ട്രയില്‍ സാധ്യത തെളിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ഓളം ബിജെപി എംഎല്‍എമാരും എംപിമാരും ഉടന്‍ പാര്‍ട്ടി വിടുമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

കര്‍ണാടകയും ഗോവയും

കര്‍ണാടകയും ഗോവയും

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിലെ 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു കര്‍ണാടകത്തില്‍ ബിജെപി നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിച്ചത്. കര്‍ണാടകം കൈപ്പിടിയിലാക്കിയ തൊട്ട് പിന്നാലെ സമാന തന്ത്രം ബിജെപി ഗോവയിലും പയറ്റി. 10 കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു ഇവിടെ ബിജെപിയില്‍ ചേര്‍ന്നത്.

മഹാരാഷ്ട്രയില്‍ പിഴച്ചു

മഹാരാഷ്ട്രയില്‍ പിഴച്ചു

തൊട്ട് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഇതേ തന്ത്രം പയറ്റാനിരുന്ന ബിജെപിക്ക് പക്ഷേ കണക്ക് കൂട്ടലുകള്‍ പിഴച്ചു. രായ്ക്ക് രാമാനം മറുകണ്ടം ചാടിച്ച എന്‍സിപി എംഎല്‍എമാര്‍ പഴയ തട്ടകത്തിലേക്ക് മടങ്ങിയതോടെ കുറുക്കുവഴിയിലൂടെ കൈക്കാലിക്കിയ അധികാരം ബിജെപിക്ക് നഷ്ടമാകുകയായിരുന്നു.

കൈകോര്‍ത്തു

കൈകോര്‍ത്തു

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി ശിവസേന അവകാശം ഉന്നയിച്ചതോടെയായിരുന്നു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപി വിട്ട് വീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ ശിവസനേ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ക്കുകയായിരുന്നു.

ഉപമുഖ്യനാക്കി

ഉപമുഖ്യനാക്കി

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായതിനിടയിലായിരുന്നു ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച് അജിത് പവാറിനേയും എന്‍സിപിഎംഎല്‍എമാരേയും ബിജെപി റാഞ്ചിയത്. അജിത് പവാറിനെ മന്ത്രിസഭയില്‍ ഉപമുഖ്യനാക്കുകയും ചെയ്തു.

രാജിവെച്ച് ഒഴിഞ്ഞു

രാജിവെച്ച് ഒഴിഞ്ഞു

എന്നാല്‍ ഒന്ന് ഇരുട്ടി വെളുക്കും മുന്‍പ് തന്നെ അജിതിനൊപ്പം പോയ മുഴുവന്‍ എംഎല്‍എമാരേയും ശരദ് പവാര്‍ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിച്ച് ശക്തി തെളിയിച്ചു. ഒപ്പം എംഎല്‍എമാര്‍ ഇല്ലെന്നായതോടെ അജിത് പവാറും ഉപമപഖ്യമന്ത്രിപദം രാജിവെച്ച് ഒഴിഞ്ഞു. പഴയ തട്ടകത്തിലേക്ക് മടങ്ങി.

മറ്റൊരു പൊളിറ്റിക്കല്‍ ഷോക്ക്

മറ്റൊരു പൊളിറ്റിക്കല്‍ ഷോക്ക്

പിന്നാലെയായിരുന്നു ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചത്. ത്രികക്ഷി സഖ്യസര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. ഈ 'വലിയ അട്ടിമറികള്‍ക്ക്' പിന്നാലെ ഉടന്‍ തന്നെ മറ്റൊരു പൊളിറ്റിക്കല്‍ ഷോക്ക് കൂടി സംസ്ഥാനത്ത് ബിജെപി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എമാരും എംപിമാരും

എംഎല്‍എമാരും എംപിമാരും

നിരവധി ബിജെപി എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിട്ട് ത്രികക്ഷി സഖ്യത്തിലേക്ക് ചേക്കേറുമെന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍സിപി, കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച നേതാക്കളാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതത്രേ.

മടങ്ങി വരണം

മടങ്ങി വരണം

അഴിമതി കേസുകളില്‍ കുടുങ്ങിയ നേതാക്കളായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ എത്തിയത്. ബിജെപിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു രാജിവെയ്ക്കേണ്ടി വന്നതെന്നാണ് ഇവരുടെ കുറ്റസമ്മതം. അതേസമയം ബിജെപിയുടെ രാജ്യസഭ എംപിമാരും ത്രികക്ഷികളിലേക്ക് മറുകണ്ടം ചാടാനിരിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ട്.

പച്ചക്കൊടി കാത്ത്

പച്ചക്കൊടി കാത്ത്

ഒരു ഡസനോളം ബിജെപി എംഎല്‍എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഭരണകക്ഷി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ ഉടന്‍ ഇവരെ സ്വീകരിക്കുമെന്നും നേതാക്കളെ ഉദ്ധരിച്ച് എകണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

English summary
A dozen BJP MLA's and MP's may join MVA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X