Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്‍ മദ്യപിച്ച് ക്ലാസെടുത്തു; വീഡിയോ വൈറല്‍

റായ്പൂര്‍ : അധ്യാപകന്‍ ക്ലാസില്‍ മദ്യപിച്ച് വന്നാല്‍ എന്താവും അവസ്ഥ. ഒന്നു ആലോചിച്ച് നോക്കിക്കേ. ചത്തീസ്ഗഡിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ച് ക്ലാസെടുക്കാനെത്തിയ ശിവ്ഭരണ്‍ എന്ന അധ്യാപകന്റെ വീടിയോ പുറത്ത്

ഡി ഫോര്‍ ദാരു (മദ്യം) പി ഫോര്‍ പിയോ (കുടിക്കൂ) എന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന വീഡിയോയാണ് വിനയായത്. അധ്യാപകന്‍ ബോര്‍ഡില്‍ ഡി ഫോര്‍ ദാരു പി ഫോര്‍ പിയോ വാക്കുകളെഴുതി കുട്ടികളോട് ഏറ്റുചൊല്ലാന്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ്.

teacher.jpg

എന്നാല്‍ അധ്യാപകനെ കുടുക്കിയത് ചില വെളിപ്പെടുത്തലുകളാണ്. ഈ സമയം താന്‍ മദ്യപിച്ചിരുന്നതായു ഇതിന് മുന്‍പും പലതവണ മദ്യപിച്ച് ക്ലാസില്‍ വന്നിട്ടുള്ളതായും അധ്യാപകന്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ക്ലാസെടുക്കുന്ന രീതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ സിലബസ് അനുസരിച്ച് ക്ലാസെടുക്കുന്നുണ്ടെന്നായിരുന്നു വിശദീകരണം.താമസിയാതെ മദ്യപിച്ച് ക്ലാസെടുക്കാനെത്തിയതില്‍ ശിവ്ഭരണ്‍ ക്ഷമ ചോദിച്ചു. ഇനി മദ്യപിച്ച് ക്ലാസെടുക്കാന്‍ വരില്ലെന്നും പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിനടപടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+