ഈ ഫാന്‍സി നമ്പറിന് വേണ്ടി ലേലം വിളിച്ച് കൊടുത്തത് 18 ലക്ഷം രൂപ! കാരണം...
ഒരു കാര്‍ സ്വന്തമായി വേണമെന്ന് ആഗ്രഹിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചെറുതാണെങ്കിലും കുടുംബക്കാര്‍ക്കൊപ്പം ഒന്നിച്ചു പോകാനൊരു കാര്‍. എന്നാല്‍ കാറിനെക്കാള്‍ പ്രാധാന്യം കാര്‍ നമ്പറിന് കൊടുക്കുന്ന ആളുകള്‍ ഉണ്ടാവും. ലക്ഷങ്ങള്‍ വരെ ചെലവാക്കും.
എന്നാല്‍ ഇനി പറയുന്ന കാര്യം കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടും കാരണം ഒരു കാര്‍ നമ്പറിന് വേണ്ടി ആളുകൾ ഇത്രയും രൂപ ചെലിവിടുമോ എന്നോര്‍ത്ത്. അത്രമാത്രം ചെലവിട്ട് അങ്ങനെ ഒരു നമ്പര്‍ എടുക്കാന്‍ കാരണം എന്താണ്...സംഭവത്തെക്കുറിച്ച് വിശദമായി അറിയാം

മറ്റാര്‍ക്കും ഇല്ലാത്ത ഒരു നമ്പര്‍ സ്വന്തമാക്കണമെന്ന കരുതുന്നവര്‍ കുറവല്ല. അങ്ങനെ കരുതിയാണ് ഈ ആളുകൾ ആര്‍ക്കും ഇല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇത്രയേറെ രൂപ ചിലവിട്ടത്. പറഞ്ഞുവരുമ്പോള്‍, ചില ചരടുകള്‍ വലിക്കാതെ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കാന്‍ പ്രയാസമാണ് എന്ന പൊതുധാരണയുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇത് സത്യമായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്ത് ഒരു കാര്‍ ഉടമയ്ക്ക് തന്റെ ഇഷ്ടാനുസരണം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും.

ചണ്ഡീഗഡിലെ യുണീക് സീരീസിന്റെ ചില രജിസ്‌ട്രേഷന്‍ നമ്പറുകള്‍ക്ക് അടുത്തിടെ ലേലക്കാരില്‍ നിന്ന് വലിയ വില ലഭിച്ചു.
ചണ്ഡീഗഡിലെ രജിസ്ട്രേഷന്‍ & ലൈസന്‍സിംഗ് അതോറിറ്റി ( (RLA),) നടത്തിയ ഇ-ലേലത്തില്‍ സീരീസിലെ CH01-CNന്റെ രജിസ്ട്രേഷന്‍ നമ്പറുകള്‍ക്ക് 2.13 കോടി രൂപ ലഭിച്ചു. സെറ്റില്‍ നിന്നുള്ള 0001 എന്ന നമ്പറിന് ഏറ്റവും ഉയര്‍ന്ന വിലയായ 18.19 ലക്ഷം രൂപ ലഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

CH01-CM-0009 എന്ന രജിസ്‌ട്രേഷൻ നമ്പറിന് 7.65 ലക്ഷം രൂപ ലഭിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. CH01-CM സീരീസിനായി രജിസ്‌ട്രേഷൻ & ലൈസൻസിംഗ് അതോറിറ്റി (RLA) 0001 മുതൽ 9999 വരെ ഇ-ലേലം നടത്തി. ഒക്‌ടോബർ 27 മുതൽ ഒക്‌ടോബർ 29 വരെയുള്ള മുൻ സീരീസിന്റെ ബാക്കിയുള്ള അഞ്ച് രജിസ്‌ട്രേഷൻ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബറിൽ നടന്ന ഇ-ലേലത്തിൽ, CH-01-CL സീരീസിലെ വാഹന നമ്പർ 0001, കരുതൽ വിലയായ 50,000 രൂപയ്‌ക്കെതിരെ 13.58 ലക്ഷം രൂപ നേടിയിരുന്നു.'0007' എന്ന നമ്പറും ലേലത്തിന്റെ ഭാഗമായിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയായ 6.4 ലക്ഷം രൂപയാണ് ഇതിന് ലഭിച്ചത്.












Click it and Unblock the Notifications