ട്രാക്ട്രര്‍ റാലിക്കിടെ അറസ്റ്റിലായ കര്‍ഷകന് ജാമ്യം
ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ അറസ്റ്റിലായ കര്‍ഷകന് ദില്ലി കോടതി ജാമ്യം അനുവദിച്ചു. ആഷിഷ് കുമാര്‍ എന്ന കര്‍ഷകനാണ് ജാമ്യം അനുവദിച്ചത്. പോലീസുകാര്‍ക്കുമേല്‍ ട്രാക്ടര്‍ ഓടിച്ചുകയറ്റിയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പോലീസുകാരെ കൊലപ്പെടുത്താനോ, ആക്രമിക്കാനോ കര്‍ഷകന്‍ ശ്രമിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുും ദില്ലി പോലീസും തമ്മില്‍ ഏറ്റുമുട്ടിയത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴി തെളിച്ചത്. ദില്ലി പോലീസ് ട്രാക്ടര്‍ റാലി പോകുന്ന വഴികള്‍ ബാരിക്കേടുകള്‍ വെച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ബാരിക്കേടുകള്‍ മാറ്റി ദില്ലിയിലെ സുരക്ഷാ മേഖലകളിലേക്ക് കര്‍ഷകര്‍ ട്രാക്ടറുകളുമായി കടന്നു. നിരവധിയിടങ്ങളില്‍ കര്‍ഷകരും ദില്ലി പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലേക്ക് കടന്ന കര്‍ഷകര്‍ അവിടെ ഇന്ത്യന്‍ പതാകക്കൊപ്പം കര്‍ഷകരുടെ കൊടി ഉയര്‍ത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതോടെ അന്താരാഷ്ട്ര തലങ്ങളില്‍ നിന്നും കര്‍ഷക സമരത്തിന് വലിയ പിന്തുണ ലഭിച്ചു. എന്നാല്‍ ആക്രമ സംഭവങ്ങളെ അപലപിക്കുകായാണ് സമരെ ചെയ്യുന്ന കര്‍ഷകര്‍ ചെയ്‌ത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു
ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications