പത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ വിമാനടിക്കറ്റുകള്‍ എടുത്ത് നല്കി കര്ഷകന്
ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ ദുരിതത്തിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് സ്വന്തം നാടുകൡലേക്ക് പോകാന്‍ കഴിയാതെ അതത് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അതിനിടെ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന 10 കുടിയേറ്റ തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് എടുത്തു നല്‍കിയിരിക്കുകയാണ് ദില്ലിയില്‍ നിന്നുള്ള കര്ഷകന്.

ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്കാണ് സ്വന്തം നാടുകളിലെത്താന്‍ 70000 രൂപ മുടക്കി കൂണ് കര്‍ഷകനായ പപ്പന്‍സിംഗ് വിമാനടിക്കറ്റുകള്‍ എടുത്തു നല്‍കിയത്. വ്യാഴാഴ്ച്ച രാവിലെ ഇവരുടെ വിമാനം ദില്ലിയില്‍ നിന്നും പുറപ്പെടും. സ്വന്തം നാ്ട്ടിലേക്ക് വിമാനത്തില്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് തൊഴിലാളികള്‍.
'ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും വിമാനത്തില്‍ യാത്ര ചെയ്യുമെന്ന് കരുതിയിരുന്നില്ല. എന്റെ ആഹ്ലാദം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. നാളെ എയര്‍പ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നൊന്നും നിശ്ചയമില്ല. അത് ഉള്ളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.' കര്‍ഷകരിലൊരാള്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് മാസമായി പത്ത് തൊഴിലാളികള്‍ക്കും പപ്പന് സിംഗ് ഭക്ഷണവും താമസവ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പട്ന വിമാനത്താവളത്തില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലെത്താന്‍ ബസുകളും ഏര്‍പ്പാടിക്കിയിട്ടുണ്ട്.
എല്ലാവര്ക്കും 68000 രൂപ നിരക്കിലുള്ള ടിക്കറ്റും 3000 രൂപ വീതം കൈയ്യില്‍ കരുതിയുമാണ് സ്വന്തം നാടുകളിലേക്ക് അയക്കുന്നത്. അവര്‍ ഏപ്രില്‍ ആദ്യം ഇവര്‍ സ്വന്തം ഗ്രാമത്തിലേക്ക് പോകാനിരുന്നതാണെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം അതിന് കഴിഞ്ഞില്ലെന്നും പപ്പന് സിംഗ് പറഞ്ഞു.
പത്ത് തൊഴിലാളികളും കൊവിഡ്-19 പരിശോധന കഴിഞ്ഞ് ഇരിക്കുകയാണ്. യാത്രക്കാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി കഴിഞ്ഞു. പത്ത് തൊഴിലാളികളും നേരത്തെ ശ്രമിക് തീവണ്ടിയില്‍ നാട്ടിലെത്തുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗത്തിന്റെ വാര്‍ത്ത പുറത്ത വന്നതോടെ പപ്പന്സിങ് വിമാനത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ദില്ലിയിലെ തിഗിപൂര്‍ സ്വദേശിയാണ് പപ്പന്‍സിംഗ്. ദില്ലിയില്‍ അനുദിനം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 792 പേര്‍ക്കാണ് കൊവിഡ് ബാധിച്ചരിക്കുന്നത്. ആദ്യമായാണ് ദില്ലിയില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ചായിരം കടന്നിരിക്കുകയാണ്. നിലവില്‍ 15,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications