കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ വിമാനടിക്കറ്റുകള്‍ എടുത്ത് നല്‍കി കര്‍ഷകന്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ ദുരിതത്തിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് സ്വന്തം നാടുകൡലേക്ക് പോകാന്‍ കഴിയാതെ അതത് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അതിനിടെ സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന 10 കുടിയേറ്റ തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് എടുത്തു നല്‍കിയിരിക്കുകയാണ് ദില്ലിയില്‍ നിന്നുള്ള കര്‍ഷകന്‍.

flight

ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്കാണ് സ്വന്തം നാടുകളിലെത്താന്‍ 70000 രൂപ മുടക്കി കൂണ്‍ കര്‍ഷകനായ പപ്പന്‍സിംഗ് വിമാനടിക്കറ്റുകള്‍ എടുത്തു നല്‍കിയത്. വ്യാഴാഴ്ച്ച രാവിലെ ഇവരുടെ വിമാനം ദില്ലിയില്‍ നിന്നും പുറപ്പെടും. സ്വന്തം നാ്ട്ടിലേക്ക് വിമാനത്തില്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് തൊഴിലാളികള്‍.

'ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും വിമാനത്തില്‍ യാത്ര ചെയ്യുമെന്ന് കരുതിയിരുന്നില്ല. എന്റെ ആഹ്ലാദം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. നാളെ എയര്‍പ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നൊന്നും നിശ്ചയമില്ല. അത് ഉള്ളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.' കര്‍ഷകരിലൊരാള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് മാസമായി പത്ത് തൊഴിലാളികള്‍ക്കും പപ്പന്‍ സിംഗ് ഭക്ഷണവും താമസവ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പട്‌ന വിമാനത്താവളത്തില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലെത്താന്‍ ബസുകളും ഏര്‍പ്പാടിക്കിയിട്ടുണ്ട്.

എല്ലാവര്‍ക്കും 68000 രൂപ നിരക്കിലുള്ള ടിക്കറ്റും 3000 രൂപ വീതം കൈയ്യില്‍ കരുതിയുമാണ് സ്വന്തം നാടുകളിലേക്ക് അയക്കുന്നത്. അവര്‍ ഏപ്രില്‍ ആദ്യം ഇവര്‍ സ്വന്തം ഗ്രാമത്തിലേക്ക് പോകാനിരുന്നതാണെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം അതിന് കഴിഞ്ഞില്ലെന്നും പപ്പന്‍ സിംഗ് പറഞ്ഞു.

പത്ത് തൊഴിലാളികളും കൊവിഡ്-19 പരിശോധന കഴിഞ്ഞ് ഇരിക്കുകയാണ്. യാത്രക്കാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി കഴിഞ്ഞു. പത്ത് തൊഴിലാളികളും നേരത്തെ ശ്രമിക് തീവണ്ടിയില്‍ നാട്ടിലെത്തുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗത്തിന്റെ വാര്‍ത്ത പുറത്ത വന്നതോടെ പപ്പന്‍സിങ് വിമാനത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ദില്ലിയിലെ തിഗിപൂര്‍ സ്വദേശിയാണ് പപ്പന്‍സിംഗ്. ദില്ലിയില്‍ അനുദിനം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ദില്ലിയില്‍ 792 പേര്‍ക്കാണ് കൊവിഡ് ബാധിച്ചരിക്കുന്നത്. ആദ്യമായാണ് ദില്ലിയില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ചായിരം കടന്നിരിക്കുകയാണ്. നിലവില്‍ 15,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് പിണറായി; കേന്ദ്ര നിലപാടും ഇതുതന്നെ... ഞായറാഴ്ച ശുചീകരണംആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് പിണറായി; കേന്ദ്ര നിലപാടും ഇതുതന്നെ... ഞായറാഴ്ച ശുചീകരണം

English summary
A Farmer Buy 10 Flight Tickets to Migrant Workers To Back Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X