Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷകന് ലോട്ടറി അടിച്ചത് 2.5 കോടി, ഏട്ടൻ മരിച്ചത് കൊണ്ട് ഫലം നോക്കിയില്ല; ഒടുവിൽ..

പാടത്ത് നിന്ന് നിധി കിട്ടി ഒറ്റ രാത്രി കൊണ്ട് ധനികനായി മാറിയ കർഷകന്റെ കഥ നമ്മൾ കേട്ടിട്ടില്ലേ. അതുപോലെ ഒരു കർഷകൻ ഒറ്റ രാത്രി കൊണ്ട് ധനികനായി..എന്നാൽ നിധി കിട്ടിയതൊന്നുമല്ല, ലോട്ടറി അടിച്ചു. അതെ വർഷങ്ങളായി ലോട്ടറി എടുക്കുന്ന ഇദ്ദേഹത്തിന് വൻ തുകയാണ് സമ്മാനമായി അടിച്ചത്.

33 വർഷമായി അദ്ദേഹം ലോട്ടറി എടുക്കുന്നു, ഇദ്ദേഹത്തിന് ഇടയ്ക്ക് സമ്മാനമൊക്കെ ലഭിക്കാറുണ്ട്. രണ്ടായിരം രൂപയും 50 രൂപയുമൊക്കെ അടിച്ചിട്ടുണ്ട്. എന്നാൽ ഒടുവിൽ ഇദ്ദേഹത്തെ തേടിയെത്തിയത് രണ്ടര കോടിയുടെ സമ്മാനം. അതെ പഞ്ചാബിലെ കർഷകനാണ് ഈ ഭാഗ്യശാലി. കഴിഞ്ഞ ആഴ്ചയും ഇദ്ദേഹത്തിന് ലോട്ടറി അടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിന് കോടികൾ സ്വന്തമായത്. 1990 മുതൽ ഇദ്ദേഹം ലോട്ടറി കളിക്കുന്നുണ്ട്.

Lottery New31

തന്റെ 9 ഏക്കർ സ്ഥലത്ത് അദ്ദേഹം കൃഷി ചെയ്യുതയാണ്. ലോട്ടറി അടിച്ചെങ്കിലും മൂന്ന് ദിവസത്തേക്ക് തനിക്കാണ് ഈ സമ്മാനം അടിച്ചതെന്ന് ഇദ്ദേഹം അറിഞ്ഞതേയില്ല. പിന്നീടാണ് തനിക്കാണ് ലോട്ടറി അടച്ചതെന്ന് അറിയുന്നത്. ഇദ്ദേഹത്തിന് രണ്ട് കുട്ടികളാണ് ഉള്ളത്. അവരുടെ വിദ്യാഭ്യാസത്തിനായി പണം മാറ്റി വെയ്ക്കണമെന്നാണ് ഇദ്ദേഹം പ്ലാൻ ചെയ്തിരിക്കുന്നത്.

എന്നാൽ ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് ഇദ്ദേഹമാണ് വിജയി എന്ന് കണ്ടുപിടിച്ചത്. താൻ വർഷങ്ങളായി ലോട്ടറി വിൽപ്പന നടത്താൻ തുടങ്ങിയിട്ടെന്നും തന്റെ ഷോപ്പിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് രണ്ടര കോടി അടിച്ചതെന്നും ലോട്ടറി വിൽക്കുന്ന വ്യക്തി പറഞ്ഞു. പക്ഷേ വിജയി കണ്ടെത്താൻ ആയില്ല. പത്രത്തിലൂടെയും സോഷ്യൽമീഡിയയിലൂടെയുമൊക്കെ വിജയിയെ കണ്ടെത്താൻ ശ്രമം നടത്തി.

എന്നാൽ കർഷകന്റെ സഹോദരൻ മരിച്ചതിനാൽ അദ്ദേഹത്തിന് ലോട്ടറി ഫലം നോക്കാൻ സാധിച്ചിരുന്നു. സാധാരണ ഫോണായിരുന്നു ഇദ്ദേഹത്തിന്. അതിനാൽ ലോട്ടറി അടിച്ച കാര്യം അറിഞ്ഞില്ല. തന്റെ പ്രദേശത്താണ് ബംബർ അടിച്ചതെന്ന് അറിഞ്ഞപ്പോൾ താൻ എടുത്ത ടിക്കറ്റ് നോക്കി, അങ്ങനെയാണ് അദ്ദേഹം ലോട്ടറി കടയിലേക്ക് വിളിച്ചു സംഭവം പറഞ്ഞത്.

അതേസമയം താൻ ലോട്ടറി കളിക്കുന്നത് നിർത്തിയിരുന്നേയില്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം അദ്ദേഹത്തിന് ലോട്ടറിയിൽ നിന്ന് ഇടയ്ക്ക് സമ്മാനം ലഭിക്കാറുണ്ടായിരുന്നു, എന്തായാലും അദ്ദേഹം വളരെ സന്തോഷത്തിലാണ്. ഭാ​ഗ്യം അങ്ങനെയാണ് എപ്പോഴാണ് തേടിവരിക എന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ വർഷങ്ങൾ എടുത്താലും സമ്മാനം നേടണമെന്നില്ല. എന്നാൽ എന്നെങ്കിലും ഭാ​ഗ്യം വരും എന്ന ഉറച്ച വിശ്വാസത്തിൽ എടുത്താൽ ഒരുപക്ഷേ നിങ്ങളെ തേടി ഭാ​ഗ്യം എത്തിയേക്കാം...അത്തരം സംഭവങ്ങൾ നടന്നിട്ടുമുണ്ട്.

Skin Care: പപ്പായ കഴിച്ചാലും മുഖത്ത് തേച്ചാലും ഫലം ഉറപ്പ്; മുഖം തിളങ്ങും എന്നും ചെറുപ്പവും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+