കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌ക് ധരിച്ചില്ല, ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊന്നു; പിതാവിന് സംഭവിച്ചത് !

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണയെ തുടര്‍ന്ന് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ ശ്വാസം മുട്ടിച്ചുകൊന്നു. കൊല്‍ക്കത്തിയിലാണ് നാടിനെ നടുക്കിയ സംഭവം. ശ്യാംപകൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സിര്‍ദേഷ് മാലിക്കാണ് കൊല്ലപ്പെട്ടത്. 45 വയസായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിതാവ് ബാന്‍ഷിദര്‍ മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.

mask

മകനെ കൊലപ്പെടുത്തിയ വിവരം പിതാവ് തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി അറിയിക്കുകയായിരുന്നു. മകനുമായി മാസ്‌ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ തുണി ഉപയോഗിച്ച് മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മിള്‍ ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊറോണയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മകന്‍ ഇടയ്ക്കിടെ പുറത്തു പോകാറുണ്ടായിരുന്നു. എന്നാല്‍ മാസ്‌ക് ധരിക്കാറുണ്ടായിരുന്നില്ല. പിതാവ് നിരന്തരം ആവശ്യപ്പെട്ടിട്ടും മകന്‍ മാസ്‌ക് ധരിച്ചിട്ടില്ല. ശനിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് തര്‍ക്കത്തിനിടെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്നതിനിടയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1334 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 27 പേര്‍ മരണപ്പെടുകയും ചെയ്തു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ് നിലനില്‍ക്കുന്നത്. അതേസമയം ഏപ്രില്‍ 20 മുതല്‍ രാജ്യത്തെ ചില മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് മൂന്ന് സോണുകളാക്കിയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു പോരുന്നത്. ഗ്രീന്‍, റെഡ്, ഓറഞ്ച് എന്നിങ്ങനെയാണ് മേഖലകളെ തരംതിരിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1334 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 15712 ആയിരിക്കുകയാണ്. 507 പേര്‍ ഇതുവരേയും മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ, കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെയും ബിജെപി- തൃണമൂല്‍ പോര് തുരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ആരോഗ്യ രംഗത്തുള്ളവരും ബംഗാള്‍ സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് ഇതേ ആശങ്കയാണ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളാണ് ഇപ്പോള്‍ മമതാ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

English summary
A Father Killed His Son For Refuse Wearing Mask
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X