കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ വീണ്ടും തീപിടിത്തം; കെമിക്കല്‍ ഫാക്ടറി കത്തി നശിച്ചു, ആളപായമില്ല

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. മേദ്ചല്‍ മാക്കജ്ഗിരി ജില്ലയിലെ ഡിണ്ടിഗല്‍ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഫാക്ടറിയില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട പ്രാദേശികവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് ഫയര്‍ ഫോഴ്‌സ് പറയുന്നത്. ഇവിടെ വന്‍തോതില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ തീപടര്‍ന്നതെന്നാണ് കരുതുന്നത്.

fire

അതേസമയം, കഴിഞ്ഞ ദിവസം തെലങ്കാന വൈദ്യൂത നിലയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് മറ്റൊരു അപകടം. വൈദ്യൂത നിലയത്തില്‍ തീപ്പിടത്തമുണ്ടായ സമയത്ത് പ്ലാന്റിനകത്ത് കുടുങ്ങി കിടന്ന 9 ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കണ്ടെടുത്ത 9 മൃതശരീരങ്ങളില്‍ മുന്ന് പേരുടേത് തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ സുന്ദര്‍ നായിക്. മോഹന്‍ കുമാര്‍, ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശഖര്‍ റാവു ഉത്തരവിട്ടു. സിഐഡി അഡിഷണല്‍ പൊലീസ് ഡയറക്ടര്‍ ഗോവിന്ദ് സിങിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്റെ വൈദ്യൂത നിലയത്തിലാണ് തീപിത്തമുണ്ടായിരിക്കുന്നത്. നാഗര്‍ കുര്‍ണൂര്‍ ജില്ലയില െശ്രീശൈലത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.

English summary
A fire broke out at a chemical plant in Telangana near Air Force Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X