വന്ദേഭാരത് എക്‌സ്പ്രസിന്റെ ബാറ്ററി ബോക്സിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിന്റെ ബാറ്ററി ബോക്സിന് തീപിടിച്ചു. ട്രെയിനിന്റെ ഒരു കോച്ചിലെ ബാറ്ററി ബോക്‌സിനാണ് തീപിടിച്ചത്. കോച്ചിലെ യാത്രക്കാർ സുരക്ഷിതരാണ്. ആർക്കും പരിക്കില്ല.
തിങ്കളാഴ്ച രാവിലെ 8 മണിയോടെ കുർവായി കെതോറ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ഫയർ ഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു. ബാറ്റി ബോക്സിന് തീപിടിക്കുന്നതും ആളുകൾ ഓടിക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ചക്രങ്ങൾക്കരികിൽ നിന്ന് പുക ഉയരുന്നതായി സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. തീപിടിത്തം ബാറ്ററി ബോക്‌സിൽ മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. സാങ്കേതിക പരിശോധന കഴിഞ്ഞാലുടൻ ട്രെയിൻ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
നേരത്തെ കന്നുകാലികളെ ഇടിച്ചതിന്റെ പേരിൽ വന്ദേ ഭാരത് വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂണിനും ഡിസംബറിനുമിടയിൽ വന്ദേഭാരത് ട്രെയിനുകളിൽ 68 മൃഗങ്ങൾളെ ഇടിച്ചതായാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ മറുപടിയിൽ പറഞ്ഞത്.


Click it and Unblock the Notifications