ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തില്‍ അഞ്ചിരിട്ടി വര്‍ധനവ്; ഉത്തരാഖണ്ഡില്‍ മാത്രം 28 ദിവസം നീണ്ടു...
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവര്‍ഷമുണ്ടാകുന്ന ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തില്‍ 2021നെ അപേക്ഷിച്ച് അഞ്ചിരിട്ടി വര്‍ധനവ്. ആകെ 203 ഉഷ്ണ തരംഗ ദിനങ്ങളാണ് 2022 ല്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലാണ് അത്യുഷ്ണം ഏറ്റവുമധികം നീണ്ടു നിന്നത്. 28 ദിവസമായിരുന്നു ഉത്തരാഖണ്ഡിലെ ഉഷ്ണതരംഗ പ്രതിഭാസത്തിന്റെ ദൈര്‍ഘ്യം.
26 ദിവസവുമായി തൊട്ടുപിന്നാലെ രാജസ്ഥാന്‍ ആണ്. പഞ്ചാബ്, ഹരിയാന (24), ജാര്‍ഖണ്ഡ് (18), ഡല്‍ഹി (17) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ അത്യുഷ്ണമുള്ള ദിനങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗദിനങ്ങളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉഷ്ണതരംഗം രേഖപ്പെടുത്തിയിട്ടില്ല. അസം, ഹിമാചല്‍പ്രദേശ് മേഖലകളില്‍ 2011 മുതല്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭൗമശാസ്ത്ര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.
മലമ്പ്രദേശങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസും തുറന്ന പ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കപ്പെടുക. കടലോരപ്രദേശങ്ങളില്‍ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ കടക്കുകയാണെങ്കില്‍ ഉഷ്ണതരംഗമായി കണക്കാക്കുന്നതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് (ഐഎംഡി) വ്യക്തമാക്കുന്നു. രാജ്യത്ത് മാര്‍ച്ച് മുതല്‍ ജൂണ്‍ മാസം വരെയാണ് ഉഷ്ണതരംഗം സാധാരണയായി രേഖപ്പെടുത്തുന്നത്. അപൂര്‍വമായി ജൂലൈ മാസത്തേക്ക് നീളാറുണ്ട്.












Click it and Unblock the Notifications