Get Updates
Get notified of breaking news, exclusive insights, and must-see stories!

തീജ്വാലയ്ക്ക് പോലും ഐസ്ക്രീമിനെ ഉരുക്കാൻ കഴിയില്ല; വൈറൽ വീഡിയോയ്ക്ക് പിന്നിൽ ?

ഡൽഹി: നാം കഴിക്കാറുളള ഐസ്ക്രീം തീജ്വാലയിൽ പോലും ഉരുകുന്നില്ല. ഇതിനെ സംബന്ധിക്കുന്ന ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ട്രെൻഡിംങായി മാറുന്നത്. ലൈറ്ററിന്റെ തീജ്വാല ഉപയോഗിച്ച് ഐസ്ക്രീമിനെ ഉരുക്കി എടുത്താൻ ഏറെ കഷ്ടപ്പെടുന്ന രംഗം വീഡിയോയിൽ കാണാം.

എന്നാൽ , എത്രയൊക്ക പരിശ്രമം നടത്തിയിട്ടും ഐസ്ക്രീം ഉരുക്കി എടുക്കാൻ കഴിയുന്നില്ല. ഐസ്ക്രീമിന്റെ അസാധാരണമായ ഗുണ നിലവാരത്തെ സ്വാധീനിക്കുന്ന വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

id

ഐസ്ക്രീമിനെ സ്നേഹിക്കുന്ന വ്യക്തികളാണ് നാം ഓരോരുത്തരും . അത്തരം വിഭാഗക്കാർക്ക് ഇത്തരത്തിലുളള വീഡിയോ ഏറെ വേറിട്ട കാഴ്ചയാണ്. കൊടും ചൂടുളള കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതാണ് ഐസ്ക്രീം .

എത്ര ചൂടുളള കാലാവസ്ഥയിലും ഉരുകാത്ത ഐസ്ക്രീമിന് ഉദാഹരണം ആകുകയാണ് ചൈനീസ് ബ്രാൻഡ് നിർമ്മിച്ച ചീസ് ക്രീം . ഇവയുടെ പോപ്‌സിക്കിൾ വളരെ ഉറപ്പുളളതാണ്. അതിനാൽ തന്നെ ഉയർന്ന താപനിലയിൽ തീജ്വാലയിൽ പോലും ഇത് ഉറച്ചുനിൽക്കുന്നു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു .

സാധാരണ ഈ ബ്രാൻഡിനെ അറിയപ്പെടുന്നത് ഉയർന്ന വിലയുള്ള ആഡംബര ഐസ്ക്രീമുകൾ എന്നാണ്. ഈ ഐസ്ക്രീമുകളെ സംബന്ധിച്ച് നിരവധി ഉപഭോക്താക്കൾ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു .

ഇത്തരം ഐസ്ക്രീമുകളെ ആളുകൾ ഉരുക്കാൻ ശ്രമിക്കുന്നത് വീഡിയോ വൈറൽ ആണ്. എന്നാൽ, ഇവരുടെ ശ്രമം കൊണ്ട് ഫലം ഉണ്ടായില്ല. ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ ആണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത് .

ചൂടിനെ പ്രതിരോധിക്കാൻ ഐസ്‌ക്രീമിന് കഴിഞ്ഞു എന്ന് ഈ വൈറൽ വീഡിയോകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ, ഐസ്ക്രീം ഉരുകാൻ വ്യത്യസ്ത വഴികൾ ആളുകൾ പരീക്ഷിച്ച് തുടങ്ങി. വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരാൾ 31 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഐസ്ക്രീം ഒരു മണിക്കൂർ ചൂടാക്കി നോക്കിയിരുന്നു .

അതേസമയം , ഇതിനെ സംബന്ധിച്ച് വെയ്‌ബോയിൽ ചീസ്ക്രീം ഒരു പ്രസ്താവന പുറത്തിറക്കി. ഉരുകുന്ന തരത്തിലുളള ഐസ്ക്രീം തങ്ങൾ വിൽക്കില്ല എന്നായിരുന്നു ഈ പ്രസ്താവന. ഇതിന് പുറമെ , ബ്രാൻഡ് അതിന്റെ സോൾട്ട് കോക്കനട്ട് ഐസ്‌ക്രീമിന്റെ ചേരുവകളും പ്രസ്താവനയിൽ വ്യക്തമാക്കി .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+