Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം: അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, കേസ് എടുത്ത് പൊലീസ്

അലിഗഡ്: ഹത്രാസ് കൂട്ട ബലാത്സംഗ കേസ് രാജ്യമെങ്ങും ചര്‍ച്ച ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തുവരുന്നു. അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചെന്നാണ് പുതിയ കേസ്. അലിഗഡിലെ ഖയര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി ശുഭം പട്ടേല്‍ അറിയിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് അറിയിച്ചും.

rape

ഇതിനിടെ കഴിഞ്ഞ ദിവസവും ഉത്തര്‍ പ്രദേശില്‍ നിന്ന് നടക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്ത കൂടി പുറത്തുവന്നിരുന്നു. ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ശരീരം കൊത്തിയരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ ദഹത് ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഗ്രാമീണര്‍ നടത്തിയ തിരച്ചിലില്‍ ആണ് വയലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടി മുറിച്ച് വിതറിയ നിലയില്‍ കണ്ടെത്തിയത്. പലയിടത്തായി വലിച്ചെറിഞ്ഞ ശരീര ഭാഗങ്ങള്‍ ഗ്രാമീണര്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ ചില ശരീര ഭാഗങ്ങള്‍ നായകള്‍ ഭക്ഷണമാക്കുകയും ചെയ്തതായി കാണ്‍പൂര്‍ ദേഹത് സൂപ്രണ്ട് ഓഫ് പോലീസ് കേശവ് ചൗധരി പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടാണ് മകളെ തിരിച്ചറിഞ്ഞതെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരങ്ങളായ ഭ്രജിലാല്‍, ജിയാലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+