ഓട്ടോയില്‍ മോദിയുടെ അമ്മ.. കൈപിടിച്ചിരിക്കുന്നത് ആരെന്ന് സോഷ്യല്‍ മീഡിയ!!
Recommended Video

ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അതിന് ട്രോള്‍ ഇരന്ന് വാങ്ങുകയും ചെയ്യുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എങ്കിലും ഇപ്പോഴും വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ട്രോള്‍ വാങ്ങിക്കൂട്ടാന്‍ അവര്‍ക്ക് ഒരു മടിയും ഇല്ല. ഇപ്പോള്‍ ട്രോളിന് പാത്രമായിരിക്കുന്നത് കേന്ദ്രമന്ത്രി വിജയ് സാമ്പ്ലയാണ്.
നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്ന ഒരു പടമാണ് വിജയ് ട്വീറ്റ് ചെയ്തത്. ഇപ്പോഴും ഓട്ടോയില്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ അമ്മ എന്നായിരുന്നു പോസ്റ്റിന് മുകളില്‍ ഇട്ട കുറിപ്പ്. പക്ഷെ ചിത്രത്തില്‍ മോദിയുടെ അമ്മയുടെ കൈയില്‍ ആരോ പിടിച്ചിരിക്കുന്നതായി കാണാം. ഇതാണ് പരിഹാസത്തിന് തിരികൊളുത്തിയത്.

പാവപ്പെട്ടവന്
മോദി ഇപ്പോഴും സാധാരണക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ പല ശ്രമങ്ങളും ബിജെപി നടത്താറുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹീരാ ബെന്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്ന ചിത്രം. മോദിയുടെ അമ്മ ഇപ്പോഴും ഓട്ടോയിലാണ് സഞ്ചരിക്കുന്നതെന്നും അതേസമയം രാഹുല്‍ ഗാന്ധിയുടെ അന്ന ലോകത്തെ രാഷ്ട്രീയക്കാരില്‍ നാലാമത്തെ വലിയ സമ്പന്നയാണെന്നുമായിരുന്നു പോസ്റ്റ്. ഇതിനിടയിലാണ് ഹീരാ ബെന്നിനെ പിടിച്ച ' ആളില്ലാത്ത' കൈകള്‍ ട്രോളന്മാരുടെ ശ്രദ്ധയില്‍ പെട്ടത്.

പ്രേതമാണോ
ഓട്ടോറിക്ഷയില്‍ ഹീരാബെന്‍ ഒറ്റയ്ക്കായതിനാല് തന്നെ ആ കൈ എവിടെ നിന്ന് വന്നു എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം. ഓട്ടോയുടെ പുറത്തു നില്ക്കുന്ന ആള്‍ക്ക് എന്തായാലും ഹീരാ ബെന്നിന്നെ അത്രയും നീട്ടി പിടിക്കാന്‍ ആകില്ലെന്നിരിക്കെ കൈ എവിടുന്ന് എന്നായിരുന്നു ചോദ്യം. ചിലരുടെ പരിഹാസം അത് പ്രേതത്തിന്റെ കൈ ആകാം എന്നായിരുന്നു. മറ്റ് ചിലരാകട്ടെ അത് ഗോഡ്സെയുടെ കൈയ്യാകാം എന്നു പരിഹസിച്ചു.

ഫോട്ടോ ഷോപ്പ് അല്ലെന്ന്
അതിനിടെ ചിലര്‍ ഫോട്ടോയ്ക്ക് പിന്നിലെ സത്യം പൊളിച്ചടുക്കി. നാല് വര്‍ഷം മുന്നേ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ഹീരാ ബെന്നിന്റെ ചിത്രമായിരുന്നു അത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സിമ്പതിക്ക് വേണ്ടി ഒന്നൂടി ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. എന്തായാലും ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറയുന്ന ഗതിയിലായിപ്പോയി ഇപ്പോള്‍ വിജയുടെ അവസ്ഥ.

എങ്കിലും മോദി
ഇനിയെങ്കിലും ഈ ഫോട്ടോ ഷോപ്പ് കളി ബിജെപി അവസാനിപ്പിക്കണമെന്നായിരുന്നു പലരും വിമര്‍ശനം ഉന്നയിച്ചത്. അതിനിടെ ഇത്രയും സമ്പന്നനായി മോദി ജീവിച്ചിട്ടും എന്തിനാണ് ഈ പ്രായമായ അമ്മയെ ഓട്ടോയില്‍ ഇരുത്തി വട്ടം ചുറ്റിക്കുന്നതെന്നായിരുന്നു ചിലര്‍ ഉയര്‍ത്തിയ പരിഹാസം.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ









Click it and Unblock the Notifications