കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ബറേലി: കാമുകനൊപ്പം ഓളിച്ചോടിയ പെണ്‍കുട്ടിക്ക് മനം മാറ്റം. പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് എടുത്തു ചാടി. പതിനാറുകാരി പെണ്‍കുട്ടിയാണ് ട്രെയിനില്‍ നിന്ന് ചാടിയത്. ഉത്തര്‍പ്രദേശിലെ ഭമൗറയില്‍വച്ചാണ് സംഭവം നടക്കുന്നത്. പ്രണയിച്ച യുവ മിഥുനങ്ങള്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയും ട്രെയിനില്‍ കയറി നാടു വിടാന്‍ തീരുമാനിക്കുകയും ആയിരുന്നു. എന്നാല്‍ യാത്രക്കിടെ രണ്ടു പേര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി.

തുടര്‍ന്ന് യാത്രക്കിടയില്‍ മനസ്സു മാറിയ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ രാംഗംഗ സ്‌റ്റേഷന് സമീപമെത്തിയപ്പോഴാണ് പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടിയത്. ചാടിയ പെണ്‍കുട്ടിയുടെ തല ഇടിക്കുകയും രണ്ട് കാലുകളും നഷ്ടമാകുകയും ചെയ്തു.

train

ഗുരുതരമായി പരിക്കുകളേറ്റ പെണ്‍കുട്ടിയെ കാമുകന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് സത്യവീര്‍ പോലീസിനോട് പറഞ്ഞത്. സഹോദരിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടി സ്വമേധയാ തന്റെയൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു എന്നാണ് സത്യവീര്‍ പോലീസിനോട് പറഞ്ഞത്.

English summary
A girl dead while escaping with her boy friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X