കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ അധ്യായത്തിന് അന്ത്യം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: മുതിർന്ന ബിജെപി നേതാവും ഒന്നാം മോദി സർക്കാരിലെ വിദേശകാര്യ മന്ത്രിയിമായിരുന്ന സുഷമാ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോടിക്കണക്കിനാളുകൾക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.

Read More: സുഷമാ സ്വരാജിന്റെ ചിത്രങ്ങൾ കാണാം

സുഷമാ സ്വരാജിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നൽകിയ സംഭാവനകളുടെ പേരിൽ അവർ എന്നും ഓർമിക്കപ്പെടും. ആരോഗ്യ സ്ഥിതി മോശമായ ഘട്ടത്തിൽ പോലും തന്റെ കടമകളിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയാറായിരുന്നില്ല. വിവധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സുഷമാ സ്വരാജ് നിർണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

main

Recommended Video

cmsvideo
സുഷമ സ്വരാജ് അന്തരിച്ചു | Oneindia Malayalam

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ദില്ലി എയിംസ് ആശുപത്രിയിൽവെച്ചായിരുന്നു സുഷമാ സ്വരാജിന്റെ അന്ത്യം. ദീർഘനാളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. 2016ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അനാരോഗ്യത്തെ തുടർന്നാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. ബിജെപിയുടെ ജനകീയ മുഖം കൂടിയാണ് സുഷമ സ്വരാജ്. വിദേശകാര്യമന്ത്രിയായിരുന്ന ഘട്ടത്തിലെ സുഷമാ സ്വരാജിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

English summary
A glorious chapter in Indian politics comes to an end, prime-minister on sushma swaraj obit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X