കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ ജാഗ്വാറിന് സ്വര്‍ണം പൂശിയെന്നോ?

  • By Mithra Nair
Google Oneindia Malayalam News

പൂനെ: സച്ചിന്‍ ജാഗ്വാറിന് സ്വര്‍ണം പൂശിയെന്നോ? ഇത് കേട്ട് ഞെട്ടണ്ട കെട്ടോ, ക്രിക്കറ്റ് താരം സച്ചിന്‍ അല്ല ജാഗ്വാറിന് സ്വര്‍ണം പൂശിയത്. പൂനെ സ്വദേശിയായ സച്ചിന്‍ ഖേസെയാണ് തന്റെ ജാഗ്വാര്‍ എക്‌സ്.എഫ് കാര്‍ സ്വര്‍ണം പൂശിയത്.

2ലക്ഷം രൂപയുടെ സ്വര്‍ണമാണ് സച്ചിന്‍ ഇതിനായി ചെലവഴിച്ചത്. തന്റെ പണത്തിന്റെ അളവ് കാണിക്കാനൊന്നുമല്ല തന്റെ കാറിന്‌റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സച്ചിന്‍ ഖേസ തന്റെ കാര്‍ സ്വര്‍ണം പൂശിയത്. മറിച്ച് ജ്യോതിഷിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. നിര്‍ഭാഗ്യം അകറ്റാന്‍ കാര്‍ സ്വര്‍ണം പൂശണമെന്ന് ജ്യോതിഷി നിര്‍ദ്ദേശിച്ചു എന്നാണ് സച്ചിന്‍ പറയുന്നത്.

car.jpg -Properties

പിന്നെ മറ്റോന്നും ആലോചിക്കാന്‍ നിന്നില്ല കറുത്ത ജാഗ്വാറിനെ സ്വര്‍ണ നിറമാക്കി മാറ്റി.സച്ചിന്റെ കൈവശം പന്ത്രണ്ടോളം ആഡംബര കാറുകള്‍ ഉണ്ട്. അതില്‍ ഒന്നു മാത്രമാണ് ഈ ജാഗ്വാര്‍. ഒരു കോടിയുടെ മേഴ്‌സിഡസ് ബെന്‍സ് എസ് ക്‌ളാസും രണ്ടു കോടിയുടെ റേഞ്ച് റോവറും സച്ചിന്റെ കാര്‍ ശേഖരത്തിലുണ്ട്.

2008ലാണ് ആദ്യ കാര്‍ വാങ്ങുന്നത്. പിന്നെ കാറുകളുടെ എണ്ണവും കൂടി. 2014ലാണ് ജാഗ്വാര്‍ വാങ്ങിയത്. അന്ന് 63 ലക്ഷമായിരുന്നു വില. കറുത്ത നിറമായിരുന്നതിനാല്‍ ഈ കാര്‍ ഉപയോഗിക്കരുതെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശമെന്നും സച്ചിന്‍ പറഞ്ഞു

English summary
Real estate businessman Sachin Khese is now used to people staring at his car as he drives through the narrow and crowded Pune roads.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X