Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ഒഡീഷയില്‍ വീണ്ടും അപകടം

ഭുവനേശ്വര്‍: ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ബര്‍ഗഡ് ജില്ലയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയാണ് അപകടം. അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ ചില കോച്ചുകള്‍ മാത്രമാണ് പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ചുണ്ണാമ്പുകല്ല് കയറ്റിയ ഗുഡ്സ് ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ബാലസോറില്‍ 275 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നതിന്റെ 500 കിലോമീറ്റര്‍ അകലെയാണ് അപകടം. ബര്‍ഗഡ് ജില്ലയിലെ മെന്ധപാലിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. ദുംഗൂരിയില്‍ നിന്ന് ബര്‍ഗഡിലേക്ക്‌ പോവുകയായിരുന്നു ഗുഡ്സ് ട്രെയിന്‍. റെയില്‍വേ പൊലീസും മറ്റ് അധികൃതരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

goods train

ഒരു സ്വകാര്യ സിമന്റ് ഫാക്ടറിയുടെ കീഴിലുള്ള ഗുഡ്സ് ട്രെയിനിന്റെ ചില വാഗണുകള്‍ ബര്‍ഗഡ് ജില്ലയിലെ മെന്ദപാലിക്ക് സമീപം ഫാക്ടറി വളപ്പിനുള്ളില്‍ പാളം തെറ്റിയെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പറഞ്ഞു. ഇത് റെയില്‍വേയുടെ പരിധിയില്‍ വരുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ദുംഗൂരി ചുണ്ണാമ്പുകല്ല് ഖനികള്‍ക്കും ബര്‍ഗഡ് എസിസിയുടെ സിമന്റ് പ്ലാന്റിനും ഇടയില്‍ ഒരു സ്വകാര്യ നാരോ ഗേജ് റെയില്‍ പാതയുണ്ട്.

ഇവിടങ്ങളിലെ ലൈന്‍, വാഗണുകള്‍, ലോക്കോമോട്ടീവ് എന്നിവയെല്ലാം സ്വകാര്യ മേഖലയിലാണ് എന്നും ഇന്ത്യന്‍ റെയില്‍വേ സംവിധാനവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിരിക്കുന്നത്.

ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസ് എന്നിവയും ഒരു ഗുഡ്സ് ട്രെയിനുമാണ് വെള്ളിയാഴ്ച ബാലസോറില്‍ അപകടത്തില്‍പ്പെട്ടത്. 275 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ ആയിരത്തോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+