സ്വന്തം വിവാഹമാണെന്ന് ഓർമ്മയില്ല, മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ വന്നില്ല; ഒടുവിൽ വധു ചെയ്തത്
വിവാഹത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. വിവാഹത്തിന് നിമിഷം മാത്രമാണ് ബാക്കി പക്ഷേ വരന്‍ എത്തിയില്ല

സോഷ്യല്‍മീഡിയില്‍ ഏറ്റവും കൂടുതല്‍ വൈറലാവാറുള്ളത് വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും സംഭവങ്ങളുമാണ്. ഇനി പറയാന്‍ പോകുന്നതും ഒരു വിവാഹക്കാര്യമാണ് കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ ഇത് ശരിക്കും നടന്ന കാര്യമാണ്. കല്യാണം നടക്കുെമന്ന് വിചിരച്ചെങ്കിലും വധു അത് വേണ്ടെന്ന് പറയുകയും ആയിരുന്നു
സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിലും മറ്റ് വഴക്കുകളുടെ പേരിലുമൊക്കെ വിവാഹം നടക്കാതെ പോയ സംഭവങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇനി പറയുന്ന കാരണം കൊണ്ട് വിവാഹം നിന്നുപോയ സംഭവം കേള്‍ക്കാന്‍ അങ്ങനെ സാധ്യതയില്ല...വിശദമായി വായിക്കാം...
വിവാഹം ഇങ്ങനെയൊക്കെ നടക്കാതെ പോകുമോ എന്നായിരിക്കും നിങ്ങൾക്ക് തോന്നുക

വരന്‍ എത്തിയില്ല..
വിവാഹത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. വിവാഹത്തിന് നിമിഷം മാത്രമാണ് ബാക്കി പക്ഷേ വരന്‍ എത്തിയില്ല. ഇനി കല്യാണത്തിന് ഇഷ്ടമല്ലാത്തതുകൊണ്ടാണോ വരന്‍ വരാത്തതെന്ന് എല്ലാവരും വിചാരിച്ചു. പക്ഷേ അതൊന്നുമായിരുന്നില്ല വരന്‍ കല്യാണത്തിന് വരാതിരിക്കാനുള്ള കാരണം. ഇനി കാരണം എന്താണെന്നറിഞ്ഞാലോ...
കല്യാണം കഴിഞ്ഞയുടൻ വരൻ ഹെലികോപ്റ്ററിൽ; വധുവും ഞെട്ടി; വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും വരെ ഞെട്ടി

വരൻ വരാത്തതിന് കാരണം ഇതാണോ
ബീഹാറിൽ ആണ് വിചിത്രമായ സംഭവം സംഭവിച്ചത്. വിവാഹം ഇഷ്ടമല്ലാത്തതുകൊണ്ടായിരുന്നില്ല. തന്റെ വിവാഹം ആണ് എന്ന കാര്യം വരൻ മറന്നുപവുകയായിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്നു സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ ആണ് യുവാവ് മറന്നത്. ഭഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന്റെ തലേദിവസം രാത്രി വരൻ മദ്യപിച്ചിരുന്നു. മദ്യത്തിന്റെ ലഹരിയിൽ സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ മറന്നുപോവുകയായിരുന്നു, വിവാത്തിനായി വധുവും ബന്ധുക്കളും വരനെ കാത്തിരുന്നെങ്കിലും ഇയാൾ വന്നില്ല.

കല്യാണത്തിന് അടുത്ത ദിവസം ബോധം വന്ന വരൻ
എന്നാൽ കല്യാണത്തിന് അടുത്ത ദിവസം ബോധം വന്ന വരൻ നേരെ കല്യാണപ്പെണിന്റെ വീട്ടിലേക്ക് ചെല്ലുകയും വിവാഹം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വധു കല്യാണം കഴിക്കാൻ തയ്യാറായില്ല. ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കാൻ സാധിക്കില്ലെന്ന് വധു തീർത്തുപറഞ്ഞു. മദ്യപിച്ച് ഇങ്ങനെ നടക്കുന്ന ആളെ എങ്ങനെ വിവാഹം കഴിക്കുമെന്നും യുവതി പറഞ്ഞു. വിവാഹത്തിന് വേണ്ടി കളഞ്ഞ പണം തിരികെ തരണമെന്ന് വധുവിൻരെ വീട്ടുകാർ വരനോട് പറഞ്ഞു..

വരൻ മുങ്ങി..
വരന്റെ വീട്ടുകാരെ വധുവിന്റെ വീട്ടുകാർ തടഞ്ഞുവെച്ചു. പോലിസ് വന്നാണ് കാര്യങ്ങൾ പറഞ്ഞ് ശരിയാക്കുന്നത്. ഇതോപോലെ നേരത്തേയും കല്യാണ മുടങ്ങിയിട്ടുണ്ട്. വിവാഹത്തിനായി വധുവും വീട്ടുകാരും ഒക്കെ വന്നിട്ടും വരനും വീട്ടുകാരും വന്നില്ല. കാത്തിരുന്നുവെങ്കിലും ഇവർ വന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ്. കല്യാണദിവസം മാറ്റിയതായി വരന്റെ വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇത് വധുവിനോട് പറയുകയും ചെയ്തില്ല. കല്യാണത്തിന്റ അവസാന നിമിഷം സ്ത്രീധനം ചോദിച്ചതിന്റെ പേരിലും വിവാഹം മുടങ്ങിയിട്ടുണ്ട്. സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ വിവാഹം മുടങ്ങുകയും വരനെ ബന്ദിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താൻ വിവാഹത്തിന് തയ്യാറാണെന്ന് വരൻ പറഞ്ഞു.എന്നാൽ വധു സമ്മതിച്ചില്ല...












Click it and Unblock the Notifications