Viral Video: തോക്കില്‍ എവിടെയാണ് വെടിയുണ്ട ഇടേണ്ടതെന്നറിയാതെ എസ്‌ഐ; ചിരിച്ച് വകയായി ഐജി
പോലീസ്‌കാരുടെ പവര്‍ എന്നു പറഞ്ഞാല്‍ ആ യൂണിഫോമും ലാത്തിയും തോക്കുമൊക്കെയല്ലേ...അടിയന്തര ഘട്ടം വന്നാല്‍ തോക്കെടുത്ത് മുട്ടിന് താഴെ ഉന്നംനോക്കി വെടിയും വെക്കും. എന്നാല്‍ തോക്കില്‍ വെടിയുണ്ട ഇടാന്‍ അറിയാത്ത പോലീസുകാരന്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ....
വിശ്വസിക്കാതെ വഴിയില്ല. ഇനി പറയാന്‍ പോകുന്നത് തോക്കില്‍ ഉണ്ടയിിന്‍ അറിയാത്ത ഒരു പോലീസുകാരനെക്കുറിച്ചാണ്. ഉണ്ടയിടാന്‍ അറിയില്ലെന്നു മാത്രമല്ല, ഇയാള്‍ തോക്കില്‍ ഉണ്ടയിട്ട വിധം കണ്ടാല്‍ ആരായാലും ചിരിച്ചു ഒരു വിധമാകും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...

സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ്. ഐജി ഇന്‍സ്‌പെക്ഷന് എത്തിയപ്പോഴാണ് സംഭവം.
സബ് ഇന്‍സ്പെക്ടര്‍ക്ക് റൈഫിള്‍ ലോഡുചെയ്യാന്‍ കഴിയാത്തെ വെള്ളംകുടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ഉത്തര്‍പ്രദേശ് പോലീസ് ആകെ പെട്ട അവസ്ഥയിലും ആണ്..

സന്ത് കബീര്‍ നഗര്‍ ജില്ലയിലെ ഖലീലാബാദ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയില്‍ സബ് ഇന്‍സ്പെക്ടര്‍ ബുള്ളറ്റ് റൈഫിളില്‍ കയറ്റി വെടിവയ്ക്കുന്നതില്‍ പരാജയപ്പെടുന്നത് കാണിക്കുന്നു. ഡിഐജി ആർ.കെ. ഭരദ്വാജും ഒപ്പമുണ്ടായിരുന്നു, സബ് ഇൻസ്‌പെക്ടർ എങ്ങനെയാണ് റൈഫിൾ വെടിവയ്ക്കുന്നതെന്ന് അറിയാൻ അദ്ദേഹത്തിന്റെ കഴിവുകൾ പരിശോധിക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർക്ക് തോക്കിൽ എങ്ങനെ വെടിയുണ്ട കയറ്റണമെന്ന് അറിയില്ലായിരുന്നു, കാട്രിഡ്ജ് ബാരലിലൂടെ മുകളിലേക്ക് ഇടാൻ ശ്രമിക്കുന്നത് കാണാം.ട

ഡിഐജി മറ്റ് ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് ചോദിക്കുന്നതും റൈഫിൾ എങ്ങനെ ലോഡുചെയ്യണമെന്ന് അറിയാത്തതിന് സബ് ഇൻസ്പെക്ടറെ നോക്കി ചിരിക്കുന്നതും കാണാം. ഇയാൾ ബാരലിലൂടെ ബുള്ളറ്റ് ഇടാൻ നോക്കുമ്പോഴും മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചിരിക്കുന്നുണ്ട്. വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയരീതിയിൽ തന്നെ പ്രചരിക്കുകയാണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിക്കൊണ്ടിരിക്കുന്നത്.

വെടിയുണ്ട ഇടാൻ അറിയില്ലെങ്കിൽ എന്തിനാണ് തോക്കും പിടിച്ച് നടക്കുന്നത് എന്നാണ് ഒരാൾ ചോദിച്ചത്. തോക്കിലെ ബുള്ളറ്റ് പെട്ടെന്ന് തീർന്നുപോയി മാറ്റേണ്ടട അവസ്ഥ വന്നാൽ ഇങ്ങനെയുള്ള പോലീസുകാർ എന്ത് ചെയ്യുമെന്നാണ് മറ്റൊരാൾ ചോദിച്ചത്. എന്തായാലും പോലീസിനെ കളിയാക്കിയും വിമർശിച്ചും കമ്നറുകൾ ഉണ്ട്..












Click it and Unblock the Notifications