Viral Video- ഫ്രിഡ്ജില്‍ ചുരുണ്ടുകിടന്ന് മൂര്‍ഖന്റെ സുഖനിദ്ര...; പിന്നീട് സംഭവിച്ചത്
ബെംഗളൂരു: ശൈത്യകാലത്ത് ഇഴജന്തുക്കളെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് തേടി അവ സാധനങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ട സ്ഥലങ്ങളില്‍ വന്ന് ചേരുന്നത് ഇക്കാലയളവില്‍ പതിവാണ്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് പുറത്ത് വരുന്നത്.

കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ കോതഗെരെ ഗ്രാമത്തിലെ ഒരു വീട്ടില്‍ റഫ്രിജറേറ്ററിന്റെ കംപ്രസ്സറിനുള്ളില്‍ നിന്ന് ഒരു കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കംപ്രസറിനുള്ളില്‍ ചുരുണ്ട് കിടന്ന പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പുറത്തെടുത്തത്.
പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ ഉടന്‍ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു. പിന്നീട് പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരന്‍ ആണ് കംപ്രസറിനുള്ളില്‍ നിന്ന് പാമ്പിനെ പുറത്തെടുത്തത്. ഇയാള്‍ പാമ്പിനെ പിടികൂടി കുപ്പിയിലാക്കുന്നത് വീഡിയോയില്‍ കാണാം.
പാമ്പുകള്‍ സാധാരണയായി ശൈത്യകാലത്ത് ചൂടുള്ള സ്ഥലങ്ങള്‍ തിരഞ്ഞ് പോകാറുണ്ട്. കംപ്രസറിലെ ചൂടില്‍ പാമ്പ് കിടന്നതാകാം എന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഒരു മൂര്‍ഖനെ ഷൂവിനുള്ളില്‍ കണ്ടെത്തിയ സംഭവവും വൈറലായിരുന്നു.. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ എഫ് എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് രക്ഷാദൗത്യത്തിന്റെ ഭയാനകമായ വീഡിയോ പങ്കുവെച്ചത്.
മഴക്കാലത്ത് ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പോലും പാമ്പുകളെ കാണാമെന്നതിനാല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. അടുത്തിടെ മധ്യപ്രദേശിലെ ദാതിയയില്‍ വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.
പുസ്തകങ്ങള്‍ പുറത്തെടുക്കാന്‍ വിദ്യാര്‍ഥിനി ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ പാമ്പിനെ കാണുകയായിരുന്നു. ഉടന്‍ കുട്ടി ടീച്ചറെ വിവരമറിയിക്കുകയും ശേഷം അധികൃതരെത്തി പാമ്പിനെ ബാഗില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications