മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ സീല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. നാസിക് ജില്ലയിലെ ഇഗത്പുരി തഹസില്‍ മുണ്ടേഗാവ് ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഒരു ഡസനിലധികം തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാവിലെ 11.30 ഓടെ ഫാക്ടറിയിലെ ബോയിലറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് വന്‍ തീപിടിത്തമുണ്ടായത്. 250 തൊഴിലാളികളെങ്കിലും പരിസരത്തുണ്ടായിരുന്നെങ്കിലും അവരില്‍ ഭൂരിഭാഗവും രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. നാസിക് കളക്ടര്‍ ഗംഗാധരന്‍ ഡി., നാസിക് റൂറല്‍ പോലീസ് സൂപ്രണ്ട് സച്ചിന്‍ പാട്ടീല്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇഗത്പുരിയില്‍ നിന്നും നാസിക്കില്‍ നിന്നുമുള്ള പത്തോളം അഗ്‌നിശമന സേനാ യൂണിറ്റുകളും തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുതുവര്‍ഷത്തിലുണ്ടായ തീപിടുത്തം പ്രദേശവാസികളെ ഭീതിയിലാക്കി. ഗ്രാമവികസന മന്ത്രി ദാദാ ഭൂസെ സംഭവസ്ഥലത്തെത്തി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്ഥലത്ത് എത്താന്‍ സാധ്യതയുണ്ട്. ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.












Click it and Unblock the Notifications