Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോര്‍ട്ട് സര്‍ക്യൂട്ട്; തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം

ഹൈദരാബാദ്: തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ വന്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നാണ് സൂചന. ക്ഷേത്രത്തിന് സമീപമുള്ള ഫോട്ടോ ഫ്രെയിം കടയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് തിരുപ്പതി പൊലീസ് സൂപ്രണ്ട് എന്‍ ഡി ടി വി യോട് പറഞ്ഞു. തീപിടിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം വലിയ പുക ഉയരുന്നുണ്ട്.

fire

നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തിത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരാള്‍ അകത്ത് കുടുങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ലാവണ്യ ഫോട്ടോ ഫ്രെയിം വര്‍ക്കിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തീപിടിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.

അഞ്ച് നിലകളുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ പടര്‍ന്നതിന് പിന്നാലെ കടയിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. ലാമിനേഷന്‍ ജോലിക്കായി എത്തിച്ച രാസവസ്തുക്കള്‍ തീപിടിത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+