മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മ്മിച്ചത് കണ്ണൂര്‍ സ്വദേശി!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ 'മേക്ക് ഇന്‍ ഇന്ത്യ'യുടെ ലോഗോ നിര്‍മ്മിച്ചത് വിദേശത്തുവെച്ചല്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാളിയാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോയ്ക്ക് പിന്നില്‍. മോദി അവതരിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മ്മിച്ചതു പോലും വിദേശത്താണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സിംഹം നടക്കുന്ന രൂപമാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ. ഈ ലോഗോയ്ക്ക് പിറകില്‍ കണ്ണൂര്‍ സ്വദേശിയായ വി. സുനിലാണ്. ഒരു കണ്ടക്ടറുടെ മകനായ സുനില്‍ പത്താം ക്ലാസുവരെയാണ് പഠിച്ചത്. കലാപരമായി പ്രത്യേക കഴിവുള്ള സുനിലിന് മെക്കാനിക്കിനോടായിരുന്നു താല്പര്യം. പിന്നീട് ബെംഗളൂരുവില്‍ അപ്രന്റിസായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഒട്ടേറെ കമ്പനികളില്‍ സുനില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. പിന്നീട്, ദില്ലിയില്‍ എത്തിയ സുനില്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. പരസ്യ കമ്പനികളിലും സുനില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിനിടിയിലാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മ്മാണം സുനിലിന്റെ കൈകളില്‍ എത്തുന്നത്.
വിദേശത്തുള്ള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ഈ പദ്ധതി കൊണ്ട് മോദി ലക്ഷ്യമിട്ടത്. ഇതിനിടിയില്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. പദ്ധതിയുടെ ലോഗോ മറ്റൊരു ലോഗോയുമായി സാമ്യമുണ്ടെന്നുള്ള ആരോപണവുമുണ്ടായിരുന്നു.
വിദേശ കമ്പനിയുടെ ഇന്ത്യന്‍ ശാഖയാണ് ലോഗോ വികസിപ്പിച്ചതെന്നുള്ള ആരോപണങ്ങളാണ് വിവരാവകാശ രേഖ പുറത്തുവിട്ടത്. അമേരിക്കന്‍ പരസ്യ കമ്പനിയായ വീഡന്‍+കെന്നഡി ഇന്ത്യ ലിമിറ്റഡാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്നും പറയുകയുണ്ടായി. 11 കോടി രൂപ ഇതിനായി കമ്പനി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications