കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മ്മിച്ചത് കണ്ണൂര്‍ സ്വദേശി!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ 'മേക്ക് ഇന്‍ ഇന്ത്യ'യുടെ ലോഗോ നിര്‍മ്മിച്ചത് വിദേശത്തുവെച്ചല്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാളിയാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോയ്ക്ക് പിന്നില്‍. മോദി അവതരിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മ്മിച്ചതു പോലും വിദേശത്താണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സിംഹം നടക്കുന്ന രൂപമാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ. ഈ ലോഗോയ്ക്ക് പിറകില്‍ കണ്ണൂര്‍ സ്വദേശിയായ വി. സുനിലാണ്. ഒരു കണ്ടക്ടറുടെ മകനായ സുനില്‍ പത്താം ക്ലാസുവരെയാണ് പഠിച്ചത്. കലാപരമായി പ്രത്യേക കഴിവുള്ള സുനിലിന് മെക്കാനിക്കിനോടായിരുന്നു താല്‍പര്യം. പിന്നീട് ബെംഗളൂരുവില്‍ അപ്രന്റിസായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

make-in-india-tableau-on-display-during-the-66th-republic-day-parade-rajpath

ഒട്ടേറെ കമ്പനികളില്‍ സുനില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. പിന്നീട്, ദില്ലിയില്‍ എത്തിയ സുനില്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. പരസ്യ കമ്പനികളിലും സുനില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിനിടിയിലാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മ്മാണം സുനിലിന്റെ കൈകളില്‍ എത്തുന്നത്.

വിദേശത്തുള്ള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ഈ പദ്ധതി കൊണ്ട് മോദി ലക്ഷ്യമിട്ടത്. ഇതിനിടിയില്‍ മേക്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. പദ്ധതിയുടെ ലോഗോ മറ്റൊരു ലോഗോയുമായി സാമ്യമുണ്ടെന്നുള്ള ആരോപണവുമുണ്ടായിരുന്നു.

വിദേശ കമ്പനിയുടെ ഇന്ത്യന്‍ ശാഖയാണ് ലോഗോ വികസിപ്പിച്ചതെന്നുള്ള ആരോപണങ്ങളാണ് വിവരാവകാശ രേഖ പുറത്തുവിട്ടത്. അമേരിക്കന്‍ പരസ്യ കമ്പനിയായ വീഡന്‍+കെന്നഡി ഇന്ത്യ ലിമിറ്റഡാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്നും പറയുകയുണ്ടായി. 11 കോടി രൂപ ഇതിനായി കമ്പനി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
who is also the designer of the famous 'moving lion' logo, is an excellent ambassador of the India story, too. A Kerala-born man who had to drop out of school to make a living as a mechanic and then rose to be counted among India’s top creative professionals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X