Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാത സവാരിക്കിടെ സ്റ്റാലിന്റെ കുശലാന്വേഷണം; സൗന്ദര്യ രഹസ്യം ചോദിച്ച് യുവതി, മറുപടി

ചെന്നൈ: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ തീര്‍ത്തും വ്യത്യസ്തനാണ് തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍. ഡിഎംകെ അധ്യക്ഷന്‍ കൂടിയായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏവരുടെയും കൈയ്യടി നേടിയാണ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ് ഡിഎംകെ സര്‍ക്കാര്‍. സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാണ് സ്റ്റാലിന്‍ മുന്നോട്ട് പോകുന്നത്.

സാധാരണക്കാരുമായി അദ്ദേഹം തുടരുന്ന ബന്ധവും വേറിട്ടതാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന സ്റ്റാലിന്റെ പുതിയ വീഡിയോയും അത്തരത്തിലൊന്നാണ്. പ്രഭാത സവാരിക്കിടെ ചിലരുമായി അദ്ദേഹം കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോ. വിശദാംശങ്ങള്‍ ഇങ്ങനെ....

1

പിതാവ് എം കരുണാനിധിയുടെ നിഴലായി നിന്നിരുന്ന സ്റ്റാലിന്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. 10 വര്‍ഷം നീണ്ട എഐഎഡിഎംകെ ഭരണത്തിന് ശേഷം ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ഡിഎംകെ സഖ്യത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴ്‌നാട്ടില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ വമ്പന്‍ ജയമാണ് നേടിയത്.

2

സഹോദരന്‍ എംകെ അഴിഗിരി ഉയര്‍ത്തിയ വിമത വെല്ലുവിളികള്‍ അതിജീവിച്ച് ഡിഎംകെയെ കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ചികില്‍സ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 4000 രൂപ. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനം തന്നെ നടപ്പാക്കി.

3

നേരത്തെ ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ സ്റ്റാലിന് സീറ്റ് നല്‍കിയത് വളരെ പിന്നിലായിരുന്നു. എന്നാല്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എഐഎഡിഎംകെ നേതാക്കളായ എടപ്പാടി പളനിസ്വാമിക്കും ഒ പനീര്‍ശെല്‍വത്തിനും ആദ്യ നിരയില്‍ സീറ്റ് നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയുള്ള സ്റ്റാലിന്റെ നീക്കമാണ് തമിഴകത്തിന്റെ രാഷ്ട്രീയത്തിന് പുതുമ നല്‍കുന്നത്.

4

പകയുടെ രാഷ്ട്രീയം പൂര്‍ണായി ഒഴിവാക്കുകയാണ് സ്റ്റാലിന്‍. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുന്ന രീതി തനിക്കില്ലെന്ന് സ്റ്റാലിന്‍ പറയുന്നു. നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായപ്പോള്‍ ജയലളിതയെയും ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ കരുണാനിധിയെയും അറസ്റ്റ് ചെയ്ത ചരിത്രം തമിഴ്‌നാടിനുണ്ട്. അവിടെയാണ് സ്റ്റാലിന്‍ വ്യത്യസ്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്.

5

സിഎഎ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. നീറ്റ് പരീക്ഷയ്‌ക്കെതിരെയും കടുത്ത നിലപാടാണ് സ്റ്റാലിന്‍ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന സ്റ്റാലിന്‍ പക്ഷേ, കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതിക്ക് കത്തയച്ചത് അടുത്തിടെയാണ്.

6

ചുരുക്കത്തില്‍, കൈയ്യടി നേടിയാണ് സ്റ്റാലിന്റെ ഭരണം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റലിന്റെ പുതിയ വീഡിയോ അതിവേഗം വൈറലായിരിക്കുന്നതും. പ്രഭാത സവാരിക്കിടെ ചിലരുമായി നിന്ന് സംസാരിക്കുന്ന സ്റ്റാലിന്‍ ആണ് വീഡിയോയിലുള്ളത്. ഒരു യുവതി സ്റ്റാലിന്റെ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുകയും അദ്ദേഹം മറുപടി നല്‍കുന്നതുമാണ് വീഡിയോ. മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോല്‍ കാണാം.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

യുവത്വത്തിന്റെ ചുറുചുറുക്കോടെയാണ് എപ്പോഴും കാണുന്നത്. എന്താണ് ഇതിന്റെ രഹസ്യം എന്നായിരുന്നു 68കാരനായ സ്റ്റാലിനോട് യുവതിയുടെ ചോദ്യം. ഭക്ഷണ നിയന്ത്രണമാണ് രഹസ്യമെന്ന് സ്റ്റാലിന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഡിഎംകെ നേതാക്കള്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ സ്റ്റാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ പുറത്തുവന്നിരുന്നു. പതിവായി ജിമ്മില്‍ പോകുന്ന വ്യക്തിയാണ് സ്റ്റാലിന്‍. യോഗ ചെയ്യുകയും പതിവാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം അടുത്തിടെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

(മുഖ്യമന്ത്രി സ്റ്റാലിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+