ഒച്ചുകളുടെ കൂട്ടത്തിലെ വിവിഐപി, ഈ സ്വർണ നിറക്കാരനെ ആന്ധ്രയിൽ ലേലത്തിന് വിറ്റത് 18,000 രൂപയ്ക്ക്
ഹൈദരാബാദ്: ഒരു ഒച്ചിന് എത്ര വില വരും. പതിനായിരത്തില്‍ കൂടുതല്‍ വില വരുന്ന ഒച്ചുകള്‍ ഉണ്ടാകുമോ. അന്തം വിടേണ്ട. ഈ ഭീമന്‍ ഒച്ചുകളുടെ കൂട്ടത്തിലെ വിവിഐപിയാണ്. വില കേട്ടാല്‍ അന്തം വിട്ട് പോകും. 18,000 രൂപയാണ് ഒരു ഒച്ചിന്റെ വില. കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശിലെ ഗോദാവരി തീരത്ത് നിന്നും കണ്ടെത്തിയ ഈ ഒച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.
സൈറിങ്‌സ് അറുവാനസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഒച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയതാണ്. 70 സെന്റി മീറ്ററോളം നീളമാണ് ഈ ഒച്ചിനുളളത്. ഈ കടല്‍ ഭീമന്റെ ഭാരം 18 കിലോഗ്രാമോളം വരും. സാധാരണയായി ഓസ്‌ട്രേലിയന്‍ ട്രംപറ്റ് അഥവാ ഫാള്‍സ് ട്രംപറ്റ് എന്നാണ് ഈ ഒച്ചിന്റെ വിളിപ്പേര്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഉപ്പഡ ഗ്രാമത്തിലെ കടല്‍ തീരത്ത് നിന്നാണ് ഈ ഭീമന്‍ ഒച്ചിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടര്‍ന്ന് 18,000 രൂപയ്ക്ക് ലേലത്തില്‍ വില്‍പന നടത്തുകയായിരുന്നു.

Recommended Video
മാംസഭുക്കാണ് ഓസ്‌ട്രേലിയന്‍ ട്രംപറ്റ് എന്ന ഈ ഒച്ച്. സ്വര്‍ണ നിറത്തിലുളള ഇതിന്റെ പുറംതോടിനാണ് വലിയ ഡിമാന്‍ഡ് ഉളളത്. ആഭരണ നിര്‍മ്മാണത്തിനാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഒച്ച് വംശനാശത്തിന്റെ വക്കിലുമാണ്. വന്‍ തുകയ്ക്ക് ഈ ഒച്ചിനെ ലേലത്തില്‍ വിറ്റത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുകയാണ്.












Click it and Unblock the Notifications