തിരുപ്പതി തീര്‍ത്ഥാടകര്‍ക്കെതിരെ പുലിയുടെ ആക്രമണം, നാല് വയസുകാരനെ കടിച്ചുവലിച്ചു; പിന്നീട് സംഭവിച്ചത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തിരുപ്പതിക്ക് സമീപം നാല് വയസുകാരന് നേരെ പുലിയുടെ ആക്രമണം. തിരുപ്പതി തീര്‍ത്ഥാടനത്തിനെത്തിയ സംഘത്തിലെ കുട്ടിയെ ആണ് പുലി ആക്രമിച്ചത്. കുര്‍ണൂലില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പമെത്തിയ കൗശിക്ക് എന്ന കുട്ടിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം. തിരുപ്പതിയിലേക്ക് കാല്‍നടയാത്രയായി ഭക്തര്‍ സഞ്ചരിക്കുന്ന അലിപ്പിരി പാതയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
യാത്രക്കിടെ ഭക്ഷണം കഴിക്കാന്‍ വഴിയരികില്‍ നിന്നതായിരുന്നു തീര്‍ത്ഥാടക സംഘം. അല്‍പം മാറിയിരിക്കുകയായിരുന്ന കൗശിക്കിനെ പുലി വലിച്ച് കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ മറ്റ് തീര്‍ത്ഥാടകരും സുരക്ഷാ ജീവനക്കാരും ബഹളം വെച്ചു. ടോര്‍ച്ച് ലൈറ്റ് എറിഞ്ഞും കല്ലെറിഞ്ഞും തീര്‍ത്ഥാടകര്‍ പുലിയെ പേടിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പുലി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

കൗശിക്കിനെ 200 മീറ്ററോളം കടിച്ചുവലിച്ച പുലി പിന്നീട് വനത്തിലുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. കൗശിക്കിന് ചെവിയുടെ പിന്നിലും കഴുത്തിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. മൊബൈല്‍ ആംബുലന്‍സില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുപ്പതിയിലെ പത്മാവതി കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിരരിക്കുകയാണ്.












Click it and Unblock the Notifications