കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും വകവെയ്ക്കാത്ത 100 ട്വീറ്റുകള്‍.. കത്തുകള്‍.. നടന്നത് ഒഴിവാക്കാമായിരുന്ന അപകടം...

  • By Anoopa
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ലെങ്കിലും ഒഴിവാക്കാനാകുമായിരുന്ന അപടകമായിരുന്നു എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നത്. അതു വ്യക്തമാക്കുന്ന തെളിവുകളുമുണ്ട്.

അപടകം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥയാണെന്നു സൂചിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി ബിജെപി സഖ്യകക്ഷിയായ ശിവസേന തന്നെ രംഗത്തു വന്നിട്ടുണ്ട്. റെയില്‍വേ പാലം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകള്‍ ലഭിച്ചിട്ടും സോഷ്യല്‍ മീഡിയയിലടക്കം പ്രചരണങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ പാലിച്ചത് കുറ്റകരമായ മൗനം തന്നെയാണ്.

100 ട്വീറ്റുകള്‍

100 ട്വീറ്റുകള്‍

റെയില്‍വേ മേല്‍പാലം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നൂറോളം ട്വീറ്റുകളാണ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ പ്രത്യക്ഷപ്പെട്ടത്. അപകടമുണ്ടാകുമെന്ന് പലരും മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ട്വീറ്റുകളില്‍ പലതും പ്രധാന മന്ത്രി നരേന്ദ്രമോദിയെയും മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്തു കൊണ്ടുള്ളവയായിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാണിച്ചത്.

റീട്വീറ്റുകള്‍

റീട്വീറ്റുകള്‍

അപകടം നടന്നതിനു ശേഷം തങ്ങള്‍ മുന്‍പു ചെയ്ത ട്വീറ്റുകള്‍ വീണ്ടും റീട്വീറ്റ് ചെയ്തു കൊണ്ടാണ് പലരും റെയില്‍വേ മന്ത്രാലയത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അനുവദിച്ച പുതിയ മേല്‍പാലത്തിന് ടെണ്ടര്‍ വിളിച്ചതായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

നിവേദനം

നിവേദനം

റെയില്‍വേ സ്റ്റേഷനും പരിസരവും പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സര്‍ക്കാരില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി 100 ഓളം ട്വീറ്റുകളാണ് അപടകം മുന്‍കൂട്ടി കണ്ടെന്ന വണ്ണം പ്രചരിച്ചത്. അപ്പോഴും കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു റെയില്‍വേ മന്ത്രാലയം.

 അപകടം തുടര്‍ക്കഥ

അപകടം തുടര്‍ക്കഥ

അപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നതിനെ തുടര്‍ന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി വെക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനാ വേളയിലാണ് ഊര്‍ജ്ജ മന്ത്രിയായിരുന്ന പീയുഷ് ഗോയലിന് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല ലഭിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മുംബൈയില്‍ മാത്രം 1600 ആളുകള്‍ തീവണ്ടി അപകടങ്ങളില്‍ പെട്ട് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

 പഴക്കമുള്ള പാലം

പഴക്കമുള്ള പാലം

രാജ്യത്തെ ഏറ്റവും ആദ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച മേല്‍പാലമാണ് ഇവിടെയുള്ളത്. റെയില്‍വേ സ്റ്റേഷന്‍ പുതുക്കിപ്പണിയാനും വികസിപ്പിക്കാനും കാല്‍ നടപ്പാലത്തിന്റെ വീതി കൂട്ടാനുമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു 2016 ല്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഇതില്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

English summary
A Letter, 100 Tweets Had Warned About Mumbai Bridge Where 22 Were Killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X