വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ടു, കൈമാറിയത് പ്രതിരോധ രംഗത്തെ രഹസ്യങ്ങള്‍!!!
വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത്
ദില്ലി: ബിജെപി എംപി വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍പ്പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതായി റിപ്പോര്‍ട്ട്. വേശ്യകളുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രതിരോധ രഹസ്യങ്ങള്‍ക്ക് പുറമേ ആയുധവ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങളും വരുണ്‍ ഗാന്ധി വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ലഭിച്ച ഒരുകത്തിലാണ് വെളിപ്പെടുത്തല്‍.
സെപ്തംബര്‍ 16 നാണ് വരുണ്‍ ഗാന്ധി ആയുധ വിവാദ വില്‍പ്പനക്കാരനായ അഭിഷേക് വര്‍മ്മയോട് ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങള്‍ പങ്കുവെച്ചതായി കാണിച്ച് അഭിഭാഷകന് സി എഡ്മണ്ട്സ് അലന് രംഗത്തെത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന കാര്യങ്ങളാണ് വരുണ്‍ ഗാന്ധി ചോര്‍ത്തി നല്‍കിയതെന്ന് പാര്‍ലമെന്ററി പ്രതിരോധ കമ്മറ്റി അംഗമായ അലന് പറയുന്നത്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താന്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വാദിക്കുന്ന വരുണ്‍ തനിക്കെതിരെയുള്ള വാദത്തിന് തെളിവുകളുണ്ടോ എന്നും ചോദിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വര്‍മ്മയെ കണ്ടിട്ടില്ലെന്നും വര്‍മ പാര്‍ലമെന്ററി കമ്മിറ്റിയില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് വരുണ്‍ ഗാന്ധി ഉന്നയിക്കുന്ന വാദം. താന്‍ ഹണി ട്രാപ്പില്‍ പെട്ടതിന് തെളിവായി ഫോട്ടോ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുമെന്നും വരുണ്‍ ഗാന്ധി പറയുന്നു.
ആയുധ വ്യാപാരത്തിലുള്ള അലന്- വര്‍മ്മ കൂട്ടുകെട്ട് 2012 ജനുവരിയിലാണ് തകര്‍ന്നത്. പണത്തട്ടിപ്പ് നടത്തുകയും പണം വകമാറ്റി ചെലവഴിക്കുകയും ചെയ്തെന്ന അധിക്ഷേപമുയര്ന്നതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വിള്ളലേറ്റത്. വര്മ്മയെക്കിരെ പല നിര്‍ണ്ണായക തെളിവുകളും അലന് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെയുള്ള സുരക്ഷാ ഭീഷണിയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ വര്‍മ്മയ്ക്ക് 2008ല്‍ ജാമ്യം ലഭിച്ചിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications